മുംബൈ: റോഡിൽ വാഹനത്തിന്റെ ഹോണ്‍ മുഴക്കിയതിനെ തുടർന്നുണ്ടായ സംഘർഷത്തിനിടെ മകന്റെ കണ്മുന്നിൽ മർദനമേറ്റ പിതാവ് മരിച്ചു. മഹാരാഷ്ട്രയിലെ സോലാപൂരിൽ സപത്നെ ഗ്രാമത്തിലാണ് സംഭവം.[www.malabarflash.com]
മരിച്ച ഗൗതം ഒഹോൾ ഇരുപത്തൊന്നുകാരനായ മകനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു. ഇതിനിടെ മകൻ ബൈക്കിന്റെ ഹോണ്‍ മുഴക്കിയത് മൂന്നംഗ സംഘം ചോദ്യം ചെയ്തു. ഇതിനിടെ സംഘം യുവാവിനെ മർദിച്ചു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെ പിതാവിനും ക്രൂരമായി മർദനമേറ്റു.
അക്രമികൾ പോയശേഷം നാട്ടുകാർ യുവാവിനെയും പിതാവിനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും പിതാവ് പിന്നീടു മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണെന്നു പോലീസ് അറിയിച്ചു.

No comments:
Post a Comment