Latest News

കുട്ടികളുടെ പണം 'അടിച്ചുമാറ്റി'; മുഖ്യാധ്യാപകനു തടവും പിഴയും

കാസര്‍കോട്:​ സ്‌​കൂളി​ൽ ശൗ​ചാ​ല​യം നി​ര്‍​മി​ക്കാ​ന്‍ അ​നു​വ​ദി​ച്ച 20,000 രൂ​പ​യും സ്‌​കൂ​ളി​ലെ ര​ണ്ടു വിദ്യാർഥിക​ള്‍​ക്കു​ള്ള ലം​പ്‌​സം ഗ്രാ​ന്‍​ഡും പ​ഞ്ചാ​യ​ത്തി​ല്‍ അ​ധ്യാ​പ​ക​ര്‍ അയ്​ട​ക്കേ​ണ്ട തൊ​ഴി​ല്‍ നി​കു​തി​യും വെ​ട്ടി​ച്ച മു​ഖ്യാ​ധ്യാ​പ​ക​നെ ര​ണ്ടു വ​ര്‍​ഷം ത​ട​വി​നും 30,000 രൂ​പ പി​ഴ​യ​ട​യ്ക്കാ​നും ത​ല​ശേ​രി വി​ജി​ല​ന്‍​സ്‌ കോ​ട​തി ശി​ക്ഷി​ച്ചു.[www.malabarflash.com]

കീ​ഴൂ​ര്‍ ഗ​വ. ഫി​ഷ​റീ​സ്‌ സ്‌​കൂ​ളി​ലെ മു​ഖ്യാ​ധ്യാ​പ​ക​നാ​യി​രു​ന്ന പ​ട​ന്ന​ക്കാ​ട്ടെ എം.​ജെ.​ജോ​സി​നെ (68) യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്‌.

2001 ജൂ​ലൈ അ​ഞ്ചു മു​ത​ല്‍ സെ​പ്‌​റ്റം​ബ​ര്‍ മൂ​ന്നു വ​രെ​യും 2001 ഡി​സം​ബ​ര്‍ പ​ത്തു മു​ത​ല്‍ 2002 ജ​നു​വ​രി 21 വ​രെ​യും സ്‌​കൂ​ളി​ല്‍ ന​ട​ത്തിയ 54,010 രൂ​പ​യു​ടെ വെ​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ജോ​സി​നെ ശി​ക്ഷി​ച്ച​ത്‌. ഈ ​കേ​സി​ലെ കൂ​ട്ടു​പ്ര​തി​യും ജോ​സി​നു ശേ​ഷം സ്‌​കൂ​ളി​ല്‍ മു​ഖ്യാ​ധ്യാ​പ​ക​നാ​യി ചു​മ​ത​ല​യേ​റ്റ ചെ​റു​വ​ത്തൂ​ര്‍ തി​മി​രി മു​ണ്ട​യി​ലെ എം.​ഗോ​പി​നാ​ഥി​നെ​തി​രെ​യു​ള്ള വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ പി​ന്നീ​ട്‌ ന​ട​ക്കും.

മൂ​ന്നു വ​കു​പ്പു​ക​ളി​ലാ​യി ര​ണ്ടു വ​ര്‍​ഷം ത​ട​വും 10,000 രൂ​പ വീ​തം പി​ഴ​യു​മാ​ണ് ശി​ക്ഷി​ച്ച​ത്‌. ശി​ക്ഷ ഒ​ന്നി​ച്ച​നു​ഭ​വി​ച്ചാ​ല്‍ മ​തി​യെ​ന്ന​തി​നാ​ല്‍ ര​ണ്ടു​വ​ര്‍​ഷം ത​ട​വും 30,000 രൂ​പ പി​ഴ​യ​ട​ക്കേ​ണ്ടി​യും വ​രും. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ മൂ​ന്നു​മാ​സം കൂടുതൽ ത​ട​വ്‌ അ​നു​ഭ​വി​ക്ക​ണം.

കാസര്‍കോട്: വി​ജി​ല​ന്‍​സ്‌ ഡി​വൈ​എ​സ്‌​പി എ.​വി.​കു​ഞ്ഞി​കൃ​ഷ്‌​ണ​ന്‍ മാ​രാ​റും സി​ഐ​ കെ.​സി.​നാ​രാ​യ​ണ​നു​മാ​ണ് കേ​സ്‌ അ​ന്വേ​ഷി​ച്ച​ത്‌.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.