തളിപ്പറമ്പ്: സ്വന്തം ചരമപരസ്യവും നിര്യാണവാര്‍ത്തയും പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചശേഷം അപ്രത്യക്ഷനായ തളിപ്പറമ്പ് സ്വദേശി കോട്ടയം പ്രാഥമിക സഹകരണ കാര്‍ഷിക വികസനബാങ്കിലെത്തിയശേഷം പിടികൊടുക്കാതെ രക്ഷപ്പെട്ടു.[www.malabarflash.com]
പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെ ടൂറിസ്റ്റ് ഹോമില്‍നിന്നു കഴിഞ്ഞ വ്യാഴാഴ്ച രാവിലെ അപ്രത്യക്ഷനായ തളിപ്പറമ്പ് കുറ്റിക്കോലിലെ ജോസഫ് മേലുകുന്നേൽ (75) ആണ് തിങ്കളാഴ്ച നാടകീയമായി ബാങ്കിലെത്തിയത്.
ഉച്ചകഴിഞ്ഞു രണ്ടരയ്ക്കു ബാങ്കിലെത്തിയ ജോസഫ് അരമണിക്കൂറിലധികം അവിടെ ചെലവഴിച്ചു. പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച സ്വന്തം ചരമ പരസ്യവും നിര്യാണവാര്‍ത്തയും ബാങ്ക് സെക്രട്ടറി ശിവജിയെ കാണിച്ച് തന്റെ ബന്ധുവാണെന്നും ചെവിക്കു പിന്നിലെ മുഴ തിരുവനന്തപുരത്ത് ആര്‍സിസിയില്‍ കാണിച്ചപ്പോൾ ട്യൂമറാണെന്നു കണ്ടെത്തിയെന്നും പറഞ്ഞു. അവിടെ ചികിത്സയിൽ കഴിയവേ ഹൃദ്രോഗംമൂലം മരിച്ചെന്നു പറഞ്ഞ് ജോസഫ് പൊട്ടിക്കരയുകയും ചെയ്തതായി പറയുന്നു.
തുടര്‍ന്ന് ജോസഫിന്റെ മൃതദേഹത്തില്‍നിന്നു ലഭിച്ചതെന്നു പറഞ്ഞു സ്വര്‍ണമാലയും വന്‍തുകയും എടിഎം കാര്‍ഡുമടങ്ങിയ പൊതി സെക്രട്ടറിയെ ഏല്‍പ്പിച്ചശേഷം മരിച്ചയാളുടെ ഭാര്യ തളിപ്പറമ്പ് കുറ്റിക്കോലിലെ മേരിക്കുട്ടിക്ക് അയച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു.
താങ്കള്‍ക്കുതന്നെ നേരിട്ടു കൊടുത്തുകൂടേയെന്ന ചോദ്യത്തിനു പരസ്പരവിരുദ്ധമായി ജോസഫ് പ്രതികരിച്ചതോടെ സെക്രട്ടറിക്കു സംശയം തോന്നി.
ജോസഫിനെ കാണാതായതുസംബന്ധിച്ച് കാര്‍ഷിക വികസനബാങ്ക് സെക്രട്ടറിമാരുടെ അസോസിയേഷന് സംസ്ഥാനസെക്രട്ടറിയും തളിപ്പറമ്പ് പ്രാഥമിക സഹകരണ കാര്‍ഷിക വികസനബാങ്ക് സെക്രട്ടറിയുമായ വി.വി. പ്രിന്‍സ് വാട്ട്സ്ആപ്പിൽ പോസ്റ്റിട്ടിരുന്നു. ഇക്കാര്യം ഓര്‍മിച്ച ശിവജി മൊബൈല്‍ ഫോണില്‍ പ്രിന്‍സിനെ വിളിച്ചു. ഇരുവരും തമ്മിലുള്ള സംസാരം കേട്ട ജോസഫ് ഇപ്പോൾ വരാമെന്നു പറഞ്ഞ് ഉടൻ സ്ഥലംവിട്ടു. പ്രിന്‍സ് ഇക്കാര്യം തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാലിനെ അറിയിച്ചു.
വേണുഗോപാല്‍ നല്കിയ വിവരത്തെത്തുടര്‍ന്നു കോട്ടയം ഡിവൈഎസ്പി സക്കറിയയുടെ നിർദേശപ്രകാരം നഗരമാകെ പോലീസ് തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല. കൂടുതൽ അന്വേഷണത്തിനായി ഡിവൈഎസ്പി രൂപീകരിച്ച സ്പെഷല്‍ സ്ക്വാഡും തളിപ്പറമ്പ് സ്റ്റേഷനിലെ സീനിയർ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷറഫുദീന്‍, രമേശന്, സുരേഷ് എന്നിവരും ഇന്നലെ വൈകുന്നേരം കോട്ടയത്തേക്കു പുറപ്പെട്ടു. ഇവരും കോട്ടയം പോലീസിന്റെ രണ്ടു ടീമും ഇന്ന് കൂടുതല്‍ തെരച്ചില്‍ നടത്തും. തേച്ചുമിനുക്കിയ ഷര്‍ട്ടും മുണ്ടുമായിരുന്നു വേഷം. ക്ലീന്‍ഷേവ് ചെയ്തിരുന്നു. കോട്ടയം ടൗണിലെ ഏതെങ്കിലും ലോഡ്ജിൽ ജോസഫ് താമസിക്കുന്നുണ്ടെന്ന നിഗമനത്തിലാണു പോലീസ്.
നഗരത്തിലെ ലോഡ്ജുകളും ടൗണ്‍, റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെ സിസിടിവി കാമറകളും പോലീസ് പരിശോധിക്കും. ജോസഫിന്റെ മൊബൈല്‍ ഫോണ്‍ ഓഫാണ്.

No comments:
Post a Comment