കൊല്ലം: പോലീസുകാരനെ ചവിട്ടിവീഴ്ത്തിയ ശേഷം പോലീസ് വാഹനത്തിൽ നിന്ന് പ്രതികൾ ഓടി രക്ഷപെട്ടു. ഇന്ന് രാവിലെ അയത്തിൽ പുന്തലത്താഴത്തുവച്ചാണ് സംഭവം. കല്ലന്പലം സ്വദേശി റഫീഖ്, വാളത്തുംഗൽ സ്വദേശി തൻസീവ് എന്നിവരാണ് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ടത്.[www.malabarflash.com]
മോഷണക്കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയായ റഫീഖിനെയുംകൊണ്ട് കൂട്ടുപ്രതികളായ തൻസീവ്, പുന്തലത്താഴം സ്വദേശി ഡാനിഷ് എന്നിവരെ പിടികൂടാനാണ് കല്ലന്പലം പോലീസെത്തിയത്.
മോഷണക്കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയായ റഫീഖിനെയുംകൊണ്ട് കൂട്ടുപ്രതികളായ തൻസീവ്, പുന്തലത്താഴം സ്വദേശി ഡാനിഷ് എന്നിവരെ പിടികൂടാനാണ് കല്ലന്പലം പോലീസെത്തിയത്.
വാളത്തുംഗലിൽ നിന്ന് തൻസീവിനെ പിടികൂടിയശേഷം പുന്തലത്താഴത്തുള്ള ഡാനിഷിനെ പിടികൂടാനായി പോകുന്നതിനിടെയാണ് പ്രതികൾ പോലീസുകാരനായ സുരേഷ് ബാബുവിനെ ചവിട്ടിവീഴ്ത്തിയശേഷം രക്ഷപെട്ടതെന്ന് ഇരവിപുരം പോലീസ് പറഞ്ഞു. രക്ഷപെട്ട പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
No comments:
Post a Comment