Latest News

കാസര്‍കോടന്‍ മണ്ണിന് കുളിര്‍മ്മയായി കെ.പി.എ.സി എത്തുന്നു; ഈഡിപ്പസ് നാടകം 15ന് ടൗണ്‍ഹാളില്‍

കാസര്‍കോട്: കെ.പി.എ.സി.യുടെ 63-ാമത് നാടകമായ ഈഡിപ്പസ് ഡിസംബര്‍ 15ന് രാത്രി 7 മണിക്ക് കാസര്‍കോട് ടൗണ്‍ഹാളില്‍ അവതരിപ്പിക്കും.[www.malabarflash.com]

വിശ്വപ്രസിദ്ധമായ ഗ്രീക്ക് നാടകകാരന്‍ സോഫോക്ലീസിന്റെ ഈഡിപ്പസ് ഒരു പുനര്‍വായനക്ക് വിധേയമാക്കുന്നു. കാസര്‍കോട് കള്‍ച്ചറല്‍ ആന്റ് ആര്‍ട്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് നാടകം അവതരിപ്പിക്കുന്നത്. 

നാടകാവതരണങ്ങളും സംഗീത സായാഹ്നങ്ങളും കലാമേളകളും കൊണ്ട് സജീവമായിരുന്ന കാസര്‍കോടന്‍ മണ്ണിനെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നാടകം അവതരിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
കെ.പി.എ.സി. കലേഷ് രചിച്ച് മനോജ് നാരായണന്‍ സംവിധാനം ചെയ്ത നാടകത്തില്‍ രാജ്കുമാര്‍, നകുലന്‍, കലേഷ്, കനിതര്‍ യാദവ്, ബിമല്‍ ജോയി, ജെ.പി. മുതുകുളം, ഷാജി ആലുവ, ഉല്ലാസ്, ഷീലാ സുദര്‍ശനന്‍, തങ്കമണി, കബീര്‍ദാസ്, സീതമ്മ വിജയന്‍, സ്‌നേഹ, മൃദുല മോഹന്‍ എന്നിവര്‍ അരങ്ങിലെത്തും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446409984 എന്ന നമ്പറില്‍ ബന്ധപ്പെടണം

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.