ബുധനാഴ്ശ്ച രാത്രി 12.30 ഓടെ അന്യ ഭാഷ സംസാരിക്കുന്ന മൂന്നംഗ മുഖം മൂടി സംഘം കൊലപാതകം നടത്തിയത്. മോഷ്ടാക്കള്‍ വീടിനകത്ത് കടന്നതിന് ശേഷമാണ് ഇക്കാര്യം ഇവര്‍ അറിയുന്നത്. മോഷണ ശ്രമം തടയുന്നതിനിടെ മോഷ്ടാക്കളിലൊരാള്‍ ആയുധം ഉപയോഗിച്ച് ജനകിയുടെ കഴുത്തിന് കുത്തുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച കൃഷ്ണന് ഗുരുതര പരിക്കേറ്റു.
മോഷ്ടാക്കള്‍ പോയ ഉടനെ കൃഷ്ണന്‍ തന്നെയാണ് ചീമേനി പോലീസിനെ വിളിച്ച് വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ പൊലീസ് എത്തും മുമ്പ് ജാനകി മരിച്ചിരുന്നു. ജാനകിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
വീട്ടില്‍നിന്ന് 50000 രൂപയും സ്വര്‍ണാഭരണങ്ങളും മോഷണം പോയി. മൂന്നംഗസംഘമാണ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. വിരലടയാള വിദഗ്ധരും പോലീസ് നായയും സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
No comments:
Post a Comment