ന്യൂഡല്‍ഹി: ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം.പി.വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചു. ബുധനാഴ്ച രാവിലെ അദ്ദേഹം രാജിക്കത്ത് രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന് കൈമാറി.[www.malabarflash.com]
നിതീഷ് കുമാറിന്റെ പാര്‍ട്ടിയുടെ എംപിയായി താന്‍ തുടരില്ലെന്ന് വീരേന്ദ്രകുമാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജെഡിയുവിന്റെ പ്രതിനിധിയായിട്ടാണ് വീരേന്ദ്രകുമാര്‍ രാജ്യസഭാംഗമായത്.
എന്നാല്‍ അപ്രതീക്ഷിതമായി നിതീഷ്‌കുമാര്‍ ബിജെപി ചേരിക്കൊപ്പം ചേര്‍ന്നു. അതോടെ ബിജെപിയുടെ സഖ്യകക്ഷിയുടെ ഭാഗമായി എം.പിയായി തുടരില്ലെന്ന നിലപാട് വീരേന്ദ്രകുമാര്‍ അസന്നിഗദ്ധമായി പ്രഖ്യാപിക്കുകയുണ്ടായി. ആ നിലപാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് അദ്ദേഹം എം.പി സ്ഥാനവും ഇപ്പോള്‍ രാജിവെച്ചത്.

No comments:
Post a Comment