Latest News

കണ്ണൂരിൽ സിപിഎം പ്രവർത്തകനു വെട്ടേറ്റു

കണ്ണൂർ: പാനൂരിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു. പാനൂർ കുറ്റേരി കാട്ടീന്‍റവിടെ ചന്ദ്രനാണ് വെട്ടേറ്റത്. ഇരുകാലുകളുകളും മഴു ഉപയോഗിച്ച് വെട്ടിയതിനാൽ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.[www.malabarflash.com]

രാവിലെ ഒമ്പതേ മുക്കാലോടെ കൂറ്റേരി റേഷന്‍ കടക്കു സമീപമാണ് സംഭവം. പാല്‍വിതരണം ചെയ്‌ത് മടങ്ങുകയായിരുന്ന ചന്ദ്രന്റെ ഇരുചക്രവാഹനം തടഞ്ഞ അക്രമികള്‍ തുടര്‍ന്ന് വെട്ടിവീഴ്ത്തുകയായിരുന്നു.

ആക്രമണത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് സി.പി.എം ആരോപിച്ചു. ഇന്നലെ പ്രദേശത്ത് സമാധാനയോഗം നടന്നതിന് തൊട്ടുപിന്നാലെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.