Latest News

വിവാഹം അലങ്കോലപ്പെടുത്തിയ ബിജെപി നേതാവിനെ പാർട്ടി സ്ഥാനത്തുനിന്നു നീക്കി

ഗാസിയാബാദ്: ഹിന്ദു യുവതി മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചത് ‘ലവ് ജിഹാദ്’ ആണെന്ന് ആരോപിച്ചു വിവാഹം അലങ്കോലപ്പെടുത്തിയ ബിജെപി നേതാവിനെ പാർട്ടി സ്ഥാനത്തുനിന്നു നീക്കി.[www.malabarflash.com] 

ഗാസിയാബാദ് നഗരത്തിലെ പാർട്ടി അധ്യക്ഷനായ അജയ് ശർമയെ നീക്കി ഗാസിയാബാദ് ജനറൽ സെക്രട്ടറി മൻ സിങ് ഗോസ്വാമിക്കു ചുമതല നൽകിയതായി യുപി ബിജെപി ജനറൽ സെക്രട്ടറി വിദ്യാസാഗർ സോങ്കർ കത്തിൽ അറിയിച്ചു.

ഡിസംബർ 22ന് രാജ്നഗറിലെ വിവാഹവേദിയിലെത്തിയ ശർമയും സംഘവും വിവാഹം അലങ്കോലമാക്കിയിരുന്നു. യുവതിയും യുവാവും മൾട്ടിനാഷനൽ കമ്പനി ജീവനക്കാരാണ്. ഈ വിവാഹത്തെ കോടതി സാധൂകരിക്കുകയും ചെയ്തിരുന്നു.

അതേസമയം, സംസ്ഥാന ഓഫിസിൽനിന്നു കത്തു ലഭിച്ചെന്നും അത് അനുസരിക്കുമെന്നും ശർമ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.