ചേർത്തല: ഏഴാംക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പെണ്‍കുട്ടിയുടെ പിതാവും അയൽവാസികളായ ബന്ധുക്കളും ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റു ചെയ്തു. ഇവരെല്ലാം പ്രദേശത്തെ അറിയപ്പെടുന്ന ആർഎസ്എസ് -ബിജെപി പ്രവർത്തകരാണ്.[www.malabarflash.com]
13 വയസുള്ള പെണ്‍കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ സ്കൂൾ അധികൃതർ കൗണ്‍സിലിംഗിനു വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.
അമ്മ തൊഴിലുറപ്പ് ജോലിക്ക് പോകുന്പോഴാണ് പിതാവ് പീഡിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ടിവി കാണുവാൻ അയൽവീട്ടിൽ പോകുന്പോഴാണ് ബന്ധു പീഡിപ്പിച്ചിരുന്നത്. മറ്റു പ്രതികളും അയൽവീടുകളിലാണ് താമസിക്കുന്നത്. രണ്ടുവർഷത്തോളമായി കുട്ടി തുടർച്ചയായ പീഡനത്തിനിരയായെന്ന് പോലീസ് പറഞ്ഞു.

മൊഴി രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്കു വിധേയയാക്കിയശേഷം കുട്ടിയെ അമ്മയോടൊപ്പം അയച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽഹോമിലേക്ക് അയച്ചു.
No comments:
Post a Comment