തളിപ്പറമ്പ്: മദ്രസയുടെ മുറ്റത്ത് സ്ഥാപിച്ച സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയുടേയും മറ്റ് പോഷക സംഘടനകളുടേയും കൊടിമരത്തറ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചതായി പരാതി.[www.malabarflash.com]
പന്നിയൂര്‍ ഇര്‍ശത്തുല്‍ ഇസ്‌ലാം മദ്രസയുടെ മുറ്റത്തെ കൊടിമരത്തറയാണ് നശിപ്പിച്ചത്. റോഡരികുകളില്‍ സ്ഥാപിച്ച രാഷ്ട്രീയപാര്‍ട്ടികളുടെ കൊടിമരങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
സമസ്ത, എസ്‌കെഎസ്എസ്എഫ്, എസ്‌കെഎസ്ബിവി എന്നീ സംഘടകളുടെ കൊടിമരങ്ങള്‍ സ്ഥാപിച്ചടൈല്‍സ് പാകിയതറ പൂര്‍ണ്ണമായും പൊളിച്ചുകളഞ്ഞ നിലയിലാണ്. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയാണ് മദ്രസാ കോമ്പൗണ്ടില്‍ കയറി അക്രമം നടത്തിയതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് മദ്രസ കോമ്പൗണ്ടില്‍ കയറി കൊടിമരത്തറ തകര്‍ത്ത് പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം നടത്തിയവരെ കണ്ടെത്തി നടപടികള്‍ സ്വീകരിക്കണമെന്ന് മദ്രസാ അധികൃതര്‍ ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

ഈ പ്രദേശത്തെ നിരവധി കൊടിമരങ്ങള്‍ ചൊവ്വാഴ്ച രാത്രി തളിപ്പറമ്പ് പോലീസ് മുന്‍കൈയെടുത്ത് പൊളിച്ചു നീക്കിയിരുന്നു.
No comments:
Post a Comment