ഉദുമ: ഉദുമ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് കരിച്ചേരി ഗവ: യു.പി സ്‌കൂളില്‍ മാനവമൈത്രി സംഗമം നടത്തി.[www.malabarflash.com]
മനുഷ്യര്‍ തമ്മിലുള്ള സൗഹാര്‍ദ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇതുപോലുള്ള മാനവ മൈത്രി സംഗമങ്ങള്‍ അനിവാര്യമാണെന്ന് സംഗമം അഭിപ്രായപ്പെട്ടു.
ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. ഫാദര്‍ ഗ്രി വര്‍ഗ്ഗീസ് മാത്യു, കൊപ്പല്‍ ചന്ദ്രശേഖരന്‍, ഷാഫി സഖാഫി വിഷയാവതരണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ഗൗരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രന്‍ നാലാംവാതുക്കല്‍, കെ. പ്രസന്നകുമാരി, വി.ആര്‍ ഗംഗാധരന്‍, സുകുമാരി, വി. മധുസൂദനന്‍ നായര്‍, കെ.വി അഷ്‌റഫ്, എ. ബാലകൃഷ്ണന്‍, പി.പി മനോജ്, പി. മുരളീനായര്‍, എ.വി രൂപേഷ്, സി. അയ്യപ്പന്‍, സി.പി അഭിരാം, മിഥുന്‍രാജ്, ഫൈസല്‍, വിശ്വനാഥ സംബന്ധിച്ചു.
No comments:
Post a Comment