Latest News

യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി ബന്ധുവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

തൃശൂർ: തൊടുപുഴയ്ക്കു സമീപം അറക്കുളം മൂന്നുങ്കവയലിൽ യുവാവിനെ കുത്തിക്കൊന്ന് തോട്ടിൽ തള്ളിയ കേസിലെ മുഖ്യപ്രതി തൃശൂർ പീച്ചിയിലെ ബന്ധുവീടിനു സമീപം തൂങ്ങിമരിച്ച നിലയിൽ. മൂന്നുങ്കവയൽ പുതിയപറമ്പിൽ (തോട്ടുംചാലിൽ) തോമസിന്റെ മകൻ ജെറീഷാണ് (ബിജോ–33) മരിച്ചത്.[www.malabarflash.com]

അറക്കുളം മൂന്നുങ്കവയൽ ഇടത്തൊട്ടിയിൽ പരേതനായ മത്തായിയുടെ മകൻ ജോമോനാണു (31) കൊല്ലപ്പെട്ടത്. ജെറീഷിന്റെ പിതാവ് തോമസിനെയും മാതാവ് ലീലാമ്മയെയും കാഞ്ഞാർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും റിമാൻഡിലാണ്.

ബുധനാഴ്ച മുതൽ ജോമോനെ കാണാതായിരുന്നു. വെള്ളിയാഴ്ചയാണു തോമസിന്റെ പുരയിടത്തിനു സമീപത്തെ തോട്ടിൽ ജോമോന്റെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിൽ എട്ടു കുത്തുകളുണ്ടായിരുന്നു. കശാപ്പുകത്തി ഉപയോഗിച്ച് ജെറീഷ്, ജോമോനെ കുത്തിക്കൊലപ്പെടുത്തിയെന്ന് ജെറീഷിന്റെ പിതാവും മാതാവും പോലീസിനു മൊഴി നൽകിയിരുന്നു. ഒളിവിൽ പോയ ജെറീഷിനെ പൊലീസ് തിരയുകയായിരുന്നു.

കാഞ്ഞാർ സിഐ: മാത്യു ജോർജും സംഘവും സംഭവസ്ഥലത്തെത്തി.

ജെറീഷിന്റെ പിതാവ് തോമസ്, ലോട്ടറി വിൽപനക്കാരിയായ സ്ത്രീയെ ചുറ്റികയ്ക്കടിച്ചു പരുക്കേൽപിച്ച കേസിൽ ജാമ്യം നിൽക്കാൻ ജോമോൻ വിസമ്മതിച്ചതാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.

ജെറീഷിന്റെ വീട്ടിലെത്തിച്ച ശേഷമാണു ജോമോനെ കൊലപ്പെടുത്തിയതെന്നാണ് കേസ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.