Latest News

ക്രിക്കറ്റ് കളിക്കിടെ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ച പദ്മനാഭന് അബ്ദുള്‍ ഖാദറിന്റെ മണ്ണില്‍ അന്ത്യനിദ്ര

മഞ്ചേശ്വരം: ക്രിക്കറ്റ് കളിക്കിടെ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ച പൈവളിഗെ ജോഡ് കല്ല് സ്വദേശി പദ്മനാഭന്(26) അയല്‍വാസിയും സുഹൃത്തുമായ അബ്ദുള്‍ ഖാദര്‍ എന്ന മൊഹിയുദ്ദീന്റെ മണ്ണില്‍ നിത്യനിദ്ര.[www.malabarflash.com] 

കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ മരണം സംഭവിച്ചത്. മിയാപദവിലെ ഒരു പ്രാദേശിക ക്ലബ്ബ് സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തില്‍ എതിര്‍ ടീമിനെതിരെ ബൗള്‍ ചെയ്യുന്നതിനിടെ പദ്മനാഭന്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സംഘാടകരും കൂട്ടുകാരും ഉടന്‍ ആസ്​പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ജോഡ്കല്ലിലെ എസ്.ആര്‍.എല്‍.പി സ്‌കൂളിന് സമീപത്തെ നാലുസെന്റ് സ്ഥലത്തെ കൊച്ചുവീട്ടിലാണ് പദ്മനാഭനും കുടുംബവും താമസിച്ചിരുന്നത്. മൃതദേഹവുമായി കൂട്ടുകാരും മറ്റുമെത്തിയത് നിന്നുതിരിയാനിടമില്ലാത്ത ഈ വീട്ടിലേക്കായിരുന്നു. മകന്റെ മരണവാര്‍ത്തയ്ക്കു മുമ്പില്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന അച്ഛന്‍ നാരായണനെ ആശ്വസിപ്പിച്ച് അയല്‍വാസിയായ അബ്ദുള്‍ ലത്തീഫ് മൃതദേഹം തന്റെ വീട്ടുപറമ്പില്‍ സംസ്‌കരിക്കാന്‍ തയ്യാറാണെന്നറിയിക്കുകയായിരുന്നു.

മരണവാര്‍ത്തയറിഞ്ഞ് ഈറന്‍ മിഴികളുമായെത്തിയ വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ അബ്ദുള്‍ ഖാദറിന്റെ വീട്ടുപറമ്പില്‍ പദ്മനാഭന് ചിതയൊരുക്കി. മുമ്പ് പദ്മനാഭന്റെ മുത്തശ്ശി മരിച്ചപ്പോഴും ചിതയൊരുക്കാന്‍ സ്ഥലം നല്‍കിയത് അബ്ദുള്‍ ഖാദറായിരുന്നു. മുത്തശ്ശിയെ അടക്കം ചെയ്തതിനു തൊട്ടടുത്തായാണ് പദ്മനാഭനും ഇപ്പോള്‍ ചിതയൊരുക്കിയത്. 

നാട്ടിലെ പ്രധാന ക്ലബ്ബുകളുടെ അറിയപ്പെടുന്ന കളിക്കാരനായിരുന്നു പദ്മനാഭന്‍. മൊബൈല്‍ ടെക്‌നീഷ്യനുമായിരുന്നു. ചന്ദ്രവതിയാണ് അമ്മ. ഒരു സഹോദരനുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.