പയ്യന്നൂർ: സ്വന്തം ചരമവാർത്തയും പരസ്യവും പത്രങ്ങളിൽ പ്രസിദ്ധീകരിപ്പിച്ച വയോധികനെ കാണാതായി. തളിപ്പറമ്പ് കുറ്റിക്കോലിലെ ജോസഫ് മേലുകുന്നേൽ (75) ആണ് വ്യാഴാഴ്ച രാവിലെ പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെ ടൂറിസ്റ്റ് ഹോമില്‍നിന്ന് അപ്രത്യക്ഷനായത്.[www.malabarflash.com]
ഭർത്താവിനെ കാണാനില്ലെന്നും ആരോ അപായപ്പെടുത്താൻ ശ്രമിക്കുന്നതായി സംശയിക്കുന്നതായും ഭാര്യ മേരിക്കുട്ടി നൽകിയ പരാതിയിൽ തളിപ്പറന്പ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മൂന്ന് പ്രമുഖ പത്രങ്ങളിലാണ് വ്യാഴാഴ്ച ജോസഫിന്റെ ചരമപരസ്യവും വാർത്തയും പ്രസിദ്ധീകരിച്ചത്. രാവിലെ പത്രങ്ങൾ കണ്ടപ്പോഴാണ് വീട്ടുകാരും നാട്ടുകാരും “മരണവിവരം’’ അറിഞ്ഞത്. ഉടൻ പത്രം ഓഫീസുകളിൽ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജോസഫ് തന്നെയാണ് ചരമവാർത്ത നൽകിയതെന്നു വ്യക്തമായത്. അപ്പോഴേയ്ക്കും താമസിച്ചിരുന്ന പയ്യന്നൂരിലെ ഹോട്ടൽ മുറി ഒഴിവാക്കി ജോസഫ് പോയിരുന്നു.

എറണാകുളത്തുള്ള ബന്ധു മരിച്ചതിനാൽ പോകുകയാണെന്നു പറഞ്ഞ് വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് ജോസഫ് മുറിയൊഴിഞ്ഞത്. പത്രം ഓഫീസുകളിൽ നൽകിയ ഫോൺ നന്പറുകളിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
ബുധനാഴ്ച രാവിലെയാണ് ആർസിസിയിൽ ചികിത്സയിലിരിക്കെ ഹൃദ്രോഗത്തെ തുടർന്ന് മരിച്ച പിതൃസഹോദരന്റെ മകന്റെ ചരമവാർത്തയും ചരമപരസ്യവും നൽകാനുണ്ടെന്നു പറഞ്ഞ് ജോസഫ് പയ്യന്നൂരിലെ പത്രം ഓഫീസുകളിലെത്തിയത്. ആർസിസിയിൽ ഒരാഴ്ച താൻ കൂടെയുണ്ടായിരുന്നുവെന്നും ഒരേ ആത്മാവായി കഴിഞ്ഞ അവന്റെ മരണം തനിക്ക് താങ്ങാനാവുന്നില്ലെന്നും പറയുകയും ചെയ്തു.

ചരമവാർത്തയ്ക്കൊപ്പം നൽകിയത് വ്യത്യസ്തമായ ഫോട്ടോയായതിനാൽ ആളെ പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. മാത്രമല്ല, അടുത്ത ബന്ധുക്കളായതിനാൽ പേരും വീട്ടുപേരും സാദൃശ്യവും സംശയത്തിനിട നൽകിയതുമില്ല.
പത്രങ്ങളുടെ കണ്ണൂർ എഡീഷനിലാണു പരസ്യം പ്രസിദ്ധീകരിച്ചത്. പരസ്യത്തിന്റെ തുക അപ്പോൾത്തന്നെ നൽകുകയും ചെയ്തു. കൂടാതെ ചരമവാർത്ത എല്ലാ എഡീഷനുകളിലും നൽകണമെന്ന് അഭ്യർഥിക്കുകയും ചെയ്തിരുന്നു.
No comments:
Post a Comment