Latest News

മാധ്യമ പ്രവര്‍ത്തകന്‍ വെടിയേറ്റുമരിച്ചു

കാണ്‍പുര്‍: അജ്ഞാതരുടെ വെടിയേറ്റ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം.
ഹിന്ദുസ്ഥാന്‍ പത്രത്തില്‍ റിപ്പോര്‍ട്ടറായ നവീന്‍ ആണ് കൊല്ലപ്പെട്ടത്. [www.malabarflash.com]

ബൈക്കിലെത്തിയ അജ്ഞാതര്‍ നവീനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. കൂടൂതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഒരു മാസത്തിനിടെ രാജ്യത്ത് കൊല്ലപ്പെടുന്ന രണ്ടാമത്തെ മാധ്യമ പ്രവര്‍ത്തകനാണ് നവീന്‍. ത്രിപുരയില്‍ സുദീപ് ദത്ത ഭൗമിക് എന്ന മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് ഈ മാസം 22നാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.