ഇടുക്കി: രണ്ടു ദിവസമായി കാണാതായ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൂന്നുങ്കവയൽ ഇടത്തൊട്ടിയിൽ ജോമോനെ(31) യാണ് അറക്കുളം മൂന്നുങ്കവയലിനു സമീപം സ്വകാര്യവ്യക്തിയുടെ പുരയിടത്തിനു പിന്നിലുള്ള തോട്ടിൽ മാരകമായ മുറിവുകളോടെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.[www.malabarflash.com]
സംഭവത്തിൽ ജോമോന്റെ ബന്ധുവും സുഹൃത്തുമായ പുതുപറന്പിൽ (തോട്ടുചാലിൽ) ജെറീഷ് എന്നു വിളിക്കുന്ന ബിജോയിയെ പോലീസ് തെരഞ്ഞുവരികയാണ്. ജോമോനെ കാണാനില്ലെന്ന് ബന്ധുക്കൾ നൽകിയ പരാതിയെത്തുടർന്ന് ജെറീഷിന്റെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ രക്തക്കറയും രക്തം പുരണ്ട തുണിയും കണ്ടെത്തിയിരുന്നു. പിന്നീട് പോലീസ് സമീപവാസികളെ കൂട്ടി നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തി. തുടർന്ന് ജെറീഷിന്റെ മാതാപിതാക്കളായ തോമസിനെയും ലീലാമ്മയെയും കാഞ്ഞാർ പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രണ്ടോടെ ഓട്ടോയിലെത്തിയ ജെറീഷ് ജോമോനെ വീട്ടിൽനിന്നും വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നുവെന്ന് മാതാവ് ലീലാമ്മ പോലീസിനു മൊഴി നൽകിയിരുന്നു. ഉറക്കത്തിലായിരുന്ന ജോമോനെ വിളിച്ചു കൊണ്ടുപോകുകയായിരുന്നുവെന്നും ഓട്ടോയിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നതായും ഇവർ പറഞ്ഞു. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ജോമോൻ ഫോണ് എടുത്തില്ല.

ഒരു ദിവസം കഴിഞ്ഞിട്ടും ജോമോൻ എത്താതിരുന്നതിനെത്തുടർന്ന് സഹോദരിയും മാതാവും കൂടി ജെറീഷിന്റെ വീട്ടിൽ അന്വേഷിച്ചപ്പോഴും വീട്ടുകാരിൽ നിന്നും പരസ്പരവിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. തുടർന്ന് ഇവർ കാഞ്ഞാർ പോലീസിൽ പരാതി നൽകി. വെള്ളിയാഴ്ച രാവിലെ കാഞ്ഞാർ സിഐ മാത്യു ജോർജും എസ്ഐ ജോണ് സെബാസ്റ്റ്യനും ജെറീഷിന്റെ വീട്ടിലെത്തി മാതാപിതാക്കളെ ചോദ്യം ചെയ്തിരുന്നു.
പരസ്പരവിരുദ്ധമായ മറുപടി ലഭിച്ചതോടെ ഇവരുടെ വീട്ടിൽ കയറി പോലീസ് പരിശോധന നടത്തിയപ്പോഴാണ് പോലീസിനു കൊലപാതകം സംബന്ധിച്ച സൂചന ലഭിക്കുന്നത്. പോലീസ് പ്രദേശവാസികളെ കൂട്ടി പരിശോധന നടത്തിയപ്പോൾ തോടിനു സമീപത്തു നിന്നായി ലുങ്കി കണ്ടെത്തുകയും പിന്നീട് തോട്ടിൽ വിവസ്ത്രമായ നിലയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. സമീപത്തു നിന്നും രക്തം പുരണ്ട ഷർട്ടും കണ്ടെത്തി.
പോലീസ് ഉടൻ തന്നെ ജെറീഷിന്റെ വീട്ടിലെത്തി മാതാപിതാക്കളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോൾ മകൻ ജെറീഷ് ജോമോനെ കൊലപ്പെടുത്തിയതാണെന്നും താനും മകനും കൂടി മൃതദേഹം വലിച്ചുകൊണ്ടുവന്ന് തോട്ടിൽ ഇടുകയായിരുന്നുവെന്നും പിതാവ് തോമസ് പോലീസിനു മൊഴി നൽകി. ജോമോന്റെ നെഞ്ചിൽ ആഴത്തിലുള്ള കുത്തേറ്റിട്ടുണ്ട്. ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.
വിരലടയാള വിദഗ്ദ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഇടുക്കി ജില്ലാ പോലീസ് മേധാവി എൻ വേണുഗോപാൽ, തൊടുപുഴ ഡിവൈഎസ് പി എൻ എൻ പ്രസാദ്. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിമാരായ ആർ സന്തോഷ്, മോഹൻദാസ്, കാഞ്ഞാർ സിഐ മാത്യു ജോർജ് , സിഐ മാരായ എൻ.ജി. ശ്രീമോൻ, യുനസ്, എസ്ഐമാരായ പി എം ഷാജി, പി ടി ബിജോയി, ക്ലീറ്റസ്, ടി എ നാസർ, വി.സി. വിഷ്ണു കുമാർ, ടി സി മുരുകൻ, കെ ആർ ജയശ്രീ എന്നിവർ അന്വേഷണത്തിനു നേതൃത്വം നൽകി.

ജോമോൻ അവിവാഹിതനാണ്.
No comments:
Post a Comment