Latest News

ക്രിസ്മസ് ആഘോഷം നടക്കുകയായിരുന്ന പ്രാർഥനാ ഹാൾ ആർഎസ്എസ് അടിച്ചു തകർത്തു

കോയന്പത്തൂർ: ക്രിസ്മസ് ആഘോഷം നടക്കുകയായിരുന്ന പ്രാർഥനാ ഹാളിൽ ആർഎസ്എസ് അതിക്രമം. കോയന്പത്തൂരിലെ മാതംപാളയത്തിലെ കോട്ടായി പിരിവിൽ ശനിയാഴ്ചയാണ് സംഭവമുണ്ടായത്.[www.malabarflash.com] 

ക്രിസ്മസ് ആഘോഷം നടക്കുകയായിരുന്ന ഹാളിലേക്ക് ഇരുപതോളം വരുന്ന ആർഎസ്എസ് പ്രവർത്തകർ അതിക്രമിച്ച് കടന്ന് ആക്രമണം നടത്തുകയായിരുന്നുവെന്ന് പാസ്റ്റർ കാർത്തിക് പറഞ്ഞു.

അക്രമത്തിൽ കാർത്തിക്കിനും മറ്റൊരു സ്ത്രീയ്ക്കും പരുക്കേറ്റിട്ടുണ്ട്. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും തങ്ങൾക്ക് പോലീസ് സംരക്ഷണം നൽകുകയും ചെയ്യണമെന്ന് കാർത്തിക് ആവശ്യപ്പെട്ടു. 

ഒൗദ്യോഗികമായി പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്ന് കോയന്പത്തൂർ സ്പെഷൽ ബ്രാഞ്ച് ഇൻസ്പെക്ടർ ലോഗനാഥൻ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.