ന്യൂഡൽഹി: ഡൽഹിയിൽ സ്വകാര്യ ആശുപത്രിയിൽ ജീവനുള്ള നവജാത ശിശുവിനെ മരിച്ചെന്നു പറഞ്ഞു മാതാപിതാക്കൾക്കു കൈമാറിയ സംഭവത്തിൽ രണ്ടു ഡോക്ടർമാരെ പുറത്താക്കി.[www.malabarflash.com]
മാക്സ് ഹെൽത്ത് കെയറിലെ ഡോക്ടർമാരായ എ.പി മേത്ത, വിശാൽ ഗുപ്ത എന്നിവരെ പുറത്താക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും മറ്റു വിദഗ്ധരും ചേർന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണു നടപടി.
സംഭവത്തിൽ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കുന്ന നടപടി വരെ എടുത്തേക്കുമെന്ന് ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര കുമാർ മുന്നറിയിപ്പു നൽകിയിരുന്നു. കർശന നടപടിയെടുക്കുമെന്ന് കേന്ദ്ര മന്ത്രി ജെ.പി നഡ്ഡയും വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് തേടി ഡൽഹി പോലീസ് ആശുപത്രിക്കു നോട്ടീസയച്ചിട്ടുണ്ട്. അന്വേഷണത്തിന് നേരിട്ടു ഹാജരാകണമെന്നും നിർദേശിച്ചിട്ടുണ്ട്.

No comments:
Post a Comment