Latest News

നടന്‍ ശശികപൂര്‍ അന്തരിച്ചു

മുംബൈ: വിഖ്യാത ബോളിവുഡ് നടനും നിര്‍മ്മാതാവുമായ ശശി കപൂര്‍ (79) അന്തരിച്ചു. മുംബൈയിലെ സ്വവസതിയിലായിരുന്നു അന്ത്യം. 2014ല്‍ ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. 2011 ല്‍ പദ്മവിഭൂഷണും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.[www.malabarflash.com]

ബാലതാരമായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ശശികപൂര്‍ 60 കളോടെ മുന്‍നിര താരമായി വളര്‍ന്നു. മൂന്നു ദശാബ്ദത്തോളം ബോളിവുഡിലെ നായകനിരയിലെ പ്രധാനപേരുകളില്‍ ഒരാളായി തിളങ്ങി.

കഭി കഭി, ഷാന്‍, ത്രീശൂല്‍, ജുനൂന്‍, കാല്‍യുഗ്, ദീവാര്‍, നമക് ഹലാല്‍ തുടങ്ങി 160 ചിത്രങ്ങളില്‍ അഭിനയിച്ച ശശികപൂറിന് ന്യൂഡല്‍ഹി ടൈംസ് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചു. 12 ഇംഗ്ലീഷ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

2001 ല്‍ അദ്ദേഹത്തിന് പദ്മഭൂഷണ്‍ ലഭിച്ചിട്ടുണ്ട്‌. ജുനൂന്‍, കാല്‍യുഗ്, വിജേത തുടങ്ങി ആറ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ശശികപൂര്‍ അജൂബ എന്നൊരു ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. പ്രശസ്ത നടന്‍ പൃഥ്വിരാജ് കപൂറിന്റെ മകനായ ശശി കപൂര്‍ പൃഥ്വിരാജ് തിയേറ്ററിനെ പുനരുദ്ധരിച്ച് ബോളിവുഡിന് നല്‍കി. രാജ് കപൂര്‍, ഷമ്മി കപൂര്‍, ശശി കപൂര്‍ താരത്രയങ്ങളില്‍ ഇളയയാളാണ് ബോളിവുഡിന്റെ ഈ പഴയപ്രണയനായകന്‍.

പൃഥ്വിരാജ് കപൂറിന്റെ ഇളയ മകനായി 1938 ല്‍ കൊല്‍ക്കത്തയിലാണ് ശശി കപൂറിന്റെ ജനനം. രാജ് കപൂര്‍, ഷമ്മി കപൂര്‍ എന്നിവരുടെ ഇളയ സഹോദരനാണ് അദ്ദേഹം. 175 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹം രണ്ട് ദശാബ്ദത്തോളമായി മുഖ്യധാരയില്‍നിന്ന് അകന്ന് കഴിയുകയായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. ബൈപ്പാസ് സര്‍ജറി അടക്കമുള്ളവയ്ക്ക് അദ്ദേഹം വിധേയനായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.