Latest News

ഷെഫിന്‍ ജെഹാനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്തു

കൊച്ചി: ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജെഹാനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്തു. കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്ത് വെച്ചാണ് ചോദ്യം ചെയ്തത്. [www.malabarflash.com]

ഹാദിയയെ സേലത്ത് തുടര്‍പഠനത്തിന് അയയ്ക്കാന്‍ സുപ്രീം കോടതി വിധി വന്നതിനു പിന്നാലെയാണ് ഷെഫിന്‍ ജെഹാനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്തത്.

ഷെഫിന്‍ ജെഹാന്‍ മുമ്പ് എന്‍ഐഎയ്ക്ക് നല്‍കിയ മൊഴിയില്‍ വൈരുധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യുന്നതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. നാല് മണിക്കൂര്‍ സമയമെടുത്താണ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയത്.

ഹാദിയ കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതി വാദത്തിനിടെ ഷെഫിന്‍ ജെഹാന് ഐഎസ് ഭീകരസംഘടനയുമായി ബന്ധമുള്ളതിന് തെളിവുകള്‍ ലഭിച്ചെന്ന് എന്‍ഐഎ അറിയിച്ചിരുന്നു. ഷെഫിന്‍ ജെഹാന്‍ ഐഎസ് പ്രവര്‍ത്തകരുമായി സംസാരിച്ചതിനും തെളിവുകള്‍ ഉണ്ടെന്നും എന്‍ഐഎ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു.

ഹാദിയ കേസുമായി ബന്ധപ്പെട്ട് ഒരാളെ മാത്രം പ്രതിചേര്‍ത്താണ് കേസുള്ളത്. എന്നാല്‍, കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്ന് എന്‍ഐഎ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.