കണ്ണൂര്‍: പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നു വരുന്ന സമയത്ത് സ്വന്തം ഫോട്ടോ ഉള്‍പ്പെടുത്തി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വെക്കുന്നതിനെതിരെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍.[www.malabarflash.com]
സമ്മേളനത്തിന്റെ ഭാഗമായി പാര്‍ട്ടിയുടെ രാഷ്ട്രീയ സന്ദേശമാണ് പ്രചരിപ്പിക്കേണ്ടത്. അതിന് വേണ്ടിയാണ് എല്ലാവരും പ്രവര്‍ത്തിക്കേണ്ടതെന്നും ജയരാജന്‍ പറഞ്ഞു.
ശത്രു മാധ്യമങ്ങള്‍ ആയുധമാക്കുന്നതിനാല്‍ ഇത്തരം പ്രവണതകളില്‍ നിന്നും പ്രവര്‍ത്തകര്‍ പിന്‍വാങ്ങണമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
സമ്മേളനത്തിന്റെ ഭാഗമായി പാര്‍ട്ടിയുടെ രാഷ്ട്രീയ സന്ദേശമാണ് പ്രചരിപ്പിക്കേണ്ടത്. അതിന് വേണ്ടിയാണ് എല്ലാവരും പ്രവര്‍ത്തിക്കേണ്ടതെന്നും ജയരാജന്‍ പറഞ്ഞു.
ജയരാജന്റെ പേരിലുള്ള വീഡിയോ ആല്‍ബം വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് തന്റെ ഫോട്ടോ ഫ്‌ളക്‌സ് ബോര്‍ഡില്‍ വരുന്നതിനെതിരെ ജയരാജന്‍ രംഗത്തുവരുന്നത്.
No comments:
Post a Comment