Latest News

മാണിക്കോത്ത് സ്വദേശി ദുബായില്‍ മരണപ്പെട്ടു

കാഞ്ഞങ്ങാട്: മാണിക്കോത്ത് സ്വദേശി ചാപ്പയില്‍ അബ്ദുല്ല (51) ചികിത്സയ്ക്കിടെ ദുബായില്‍ മരണപ്പെട്ടു. ദുബായ് റാഷിദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അബ്ദുല്ലയെ ദിവസങ്ങള്‍ക്ക് മുമ്പ് ശാസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ശനിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.[www.malabarflash.com]

പരേതരായ, മുഹമ്മദ് കുഞ്ഞാമി എന്നിവരുടെ മകനാണ്. ഭാര്യ നോര്‍ത്ത് ചിത്താരി സ്വദേശിനി സുഹറ, മക്കള്‍: അനസ്, അഫ്‌സല്‍, അന്‍സീറ പത്താം ക്ലാസ് വിദ്യാര്‍ഥിനി, സഹോദരങ്ങള്‍, മൊയ്തു, ലിയാക്കത്തലി, അബ്ദുല്‍ ഹക്കിം, ഹസ്സന്‍ കുഞ്ഞി.
മയ്യിത്ത് നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.