Latest News

പാലക്കുന്നിൽ തേങ്ങയേറു കാണാൻ വൻതിരക്ക്

ഉദുമ: മറുപുത്തരി ഉത്സവ വത്തോടനുബന്ധിച്ചു പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ നടന്ന തേങ്ങയേറ് കാണാൻ വൻ തിരക്ക്. പുലർച്ചെ 4.30നു താലപ്പൊലി എഴുന്നള്ളത്തും 7.30നു ഉത്സവബലിയും നടന്നു.[www.malabarflash.com]

ഉച്ചക്ക് 3 മണിക്ക് തൃക്കണ്ണാടാപ്പന്റെ പാദം കുളിർപ്പിക്കാനെന്ന സങ്കൽപ്പത്തിൽ അമ്പാടി കാരണവർ തുടക്കതേങ്ങ കല്ലിലുടച്ചു് തേങ്ങയേറിനു ആരംഭം കുറിച്ചു.

പ്രായഭേദമെന്യേ കഴകത്തിലെ നാനാഭാഗത്തുനിന്നും നേർച്ചയർപ്പിക്കാനായി തേങ്ങ കൊട്ടകളുമായി ഭക്തർ ക്ഷേത്രത്തിലെത്തി.25വർഷമായി മുടക്കമില്ലാതെ തേങ്ങയെറിഞ്ഞ 76കാരനായ പള്ളം എരുതുവളപ്പ് തറവാടിലെ
ആലിങ്കാൽ നാരായണനായിരുന്നു കൂട്ടത്തിൽ മൂപ്പൻ. 

ആറു മണിക്ക് ഭണ്ഡാര വീട്ടിലേക്കു തിരിച്ചെഴുന്നള്ളത്തിനു ശേഷം മറുപുത്തരി സദ്യയുമുണ്ടാണ് ജനങ്ങൾ മടങ്ങിയത് .ചിറമ്മൽ പ്രാദേശിക സമിതിയാണ് മറുപുത്തരി സദ്യ ഒരുക്കിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.