ഉദുമ: പാലക്കുന്നില്‍ മത്സ്യത്തൊഴിലാളി തീവണ്ടി തട്ടിമരിച്ചു. കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന് സമീപത്തെ രഘു(45)ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെ കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം.[www.malabarflash.com]
വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് മീന്‍ പിടിക്കുന്നതിനായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം.
പരേതനായ കുണ്ടാരന്‍-മുള്ളി ദമ്പതികളുടെ മകനാണ്. ഭാര്യ: നിഷ. സഹോദരങ്ങള്‍: ശ്രീധരന്‍, രാഘവന്‍, സുലോചന, കമലാക്ഷി.
മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
No comments:
Post a Comment