ഉദുമ: കുണ്ടുകുളംപാറ പാറ ഫ്രണ്ട്‌സ് ആര്‍ട്‌സ് & സ്‌പോട്‌സ് ക്ലബ് സില്‍വര്‍ ജൂബിലി 2018 ജനുവരി മുതല്‍ മെയ് 13 വരെ ആഘോഷിക്കുന്നു.[www.malabarflash.com]
ജനുവരി മുതല്‍ മാര്‍ച്ച് വരെ വിവിധ ആരോഗ്യ, വിദ്യഭ്യാസ, സാമൂഹിക വിഷങ്ങളെ കുറിച്ചുള്ള ബോധവല്‍കരണവും ക്യാമ്പുകളും സംഘടിപ്പിക്കും.
ഏപ്രില്‍ 16ന് ജില്ലാതല ഷൂട്ട്ഔട്ട് മത്സരം, മെയ് 1 ന് ഫെഡ് ലൈറ്റ് ഷട്ടില്‍ ടൂര്‍ണ്ണമെന്റ്, മെയ് 6 ന് ഉത്തരമേഖല പുരുഷ കമ്പവലി മത്സരം, മെയ് 13ന് വൈകുന്നേരം ക്ലബിന്റെ ഒന്നാം നിലയില്‍ പണി കഴിപ്പിച്ച മീറ്റിംങ്ങ് ഹാള്‍ ഉദ്ഘാടനം, സംസ്‌ക്കാരിക സദസ്സ്, തുടര്‍ന്ന് ക്ലബ് പരിസരത്തെ 101 കുട്ടികള്‍ അണിനിരക്കുന്ന മെഗാ' കലാവിരുന്ന് തുടങ്ങിയ പരിപാടികള്‍ നടക്കും.
പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘടക സമിതി രൂപീകരിച്ചു. ബീ.രത്‌നാകരന്‍ (ചെയര്‍മാന്‍), രവി കണ്ടടുക്കം (വൈസ് ചെയര്‍മാന്‍), പുരുഷു ഫോട്ടോ മാജിക് (ജനറല്‍ കണ്‍വീനര്‍), ജീതേഷ്, (കണ്‍വീനര്‍), കിരണ്‍ പാറ (ട്രഷറര്‍)
No comments:
Post a Comment