കോലഞ്ചേരി: രാത്രി പെൺകുട്ടിയെ നേരിൽ കാണാനിറങ്ങിയ പ്ലസ് ടു വിദ്യാർഥി പൊട്ടക്കിണറ്റിൽ വീണു. പോലീസും ഫയർ ഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. പുത്തൻകുരിശ് ഐനാമുകളിലാണ് കഴിഞ്ഞദിവസം പുലർച്ച നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.[www.malabarflash.com]
മേഖലയിലെ സി.ബി.എസ്.ഇ സ്കൂളിലെ വിദ്യാർഥികളാണ് പ്ലസ് ടുക്കാരനും പത്താം ക്ലാസുകാരിയും. വാട്സ്ആപ് ചാറ്റിങ്ങിനൊടുവിലാണ് പാതിരാത്രി പെൺകുട്ടിയെ കാണാൻ സമീപ പ്രദേശത്തെ വീട് ലക്ഷ്യമാക്കി കാറുമായി പാഞ്ഞത്.
മേഖലയിലെ സി.ബി.എസ്.ഇ സ്കൂളിലെ വിദ്യാർഥികളാണ് പ്ലസ് ടുക്കാരനും പത്താം ക്ലാസുകാരിയും. വാട്സ്ആപ് ചാറ്റിങ്ങിനൊടുവിലാണ് പാതിരാത്രി പെൺകുട്ടിയെ കാണാൻ സമീപ പ്രദേശത്തെ വീട് ലക്ഷ്യമാക്കി കാറുമായി പാഞ്ഞത്.
ഇൗ സമയം മോഷ്ടാക്കളെ തേടി പുത്തൻകുരിശ് പോലീസ് വാഹനപരിശോധന നടത്തുന്നുണ്ടായിരുന്നു. പോലീസിനെ കണ്ടതോടെ പരിഭ്രാന്തനായ വിദ്യാർഥി സമീപത്തെ ഇടവഴിയിലേക്ക് കാർ ഓടിച്ച് കയറ്റി. വഴി പരിചയമില്ലാത്തതിനാൽ വൈദ്യുതി പോസ്റ്റും സമീപത്തെ വീടിന്റെ മതിലും തകർത്തു. തങ്ങളെ കണ്ട് കാർ വഴിമാറി പോകുന്നതിൽ പോലീസിനും സംശയമായി. തുടർന്ന് ഇടവഴിയുടെ രണ്ട് വശത്തുനിന്നും പോലീസ് എത്തി.
ഇതോടെ കാർ ഉപേക്ഷിച്ച് സമീപത്തെ പറമ്പിലേക്ക് വിദ്യാർഥി ഓടി. ഇതിനിടെയാണ് പൊട്ടക്കിണറ്റിൽ വീണത്. കാർ അപകടത്തിൽപെട്ടത് കണ്ട പോലീസ് സംഘം സമീപത്ത് അരിച്ചുപെറുക്കിയെങ്കിലും ആരെയും കണ്ടെത്താനായില്ല. മടങ്ങാൻ തുടങ്ങുമ്പോഴാണ് കിണറ്റിൽനിന്ന് നിലവിളി കേൾക്കുന്നത്. കിണറിന്റെ അരഞ്ഞാണത്തിൽ തൂങ്ങി നിൽക്കുകയായിരുന്നു വിദ്യാർഥി.

പോലീസ് ഉടൻ വിവരം പട്ടിമറ്റം ഫയർ ഫോഴ്സിനെ അറിയിച്ചു. ഫയർ ഫോഴ്സ് എത്തി റെസ്ക്യു നെറ്റ് ഉപയോഗിച്ച് അമ്പതടി താഴ്ചയുള്ള കിണറ്റിൽനിന്ന് വിദ്യാർഥിയെ കരക്കെത്തിച്ചു. രക്ഷപ്പെട്ട വിദ്യാർഥി സംഭവം വിവരിച്ചതോടെയാണ് മണിക്കൂറുകൾ നീണ്ട ആശങ്കക്ക് വിരാമമായത്. തുടർന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തി അവരോടൊപ്പം വിട്ടു.
No comments:
Post a Comment