കൊച്ചി: നടി പാർവതിക്കു നേരെയുള്ള സൈബർ അധിക്ഷേപങ്ങളിൽ ഒരാളെകൂടി പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി റോജനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
കേസ് അന്വേഷിക്കുന്ന എറണാകുളം സൗത്ത് സിഐ സിബി ടോമിന്റെ നേതൃത്വത്തിലുള്ള സംഘം കൊല്ലത്തെത്തി റോജനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാർവതിയെ ബലാത്സംഗം ചെയ്യുമെന്നു ഭീഷണി മുഴക്കി ഇയാൾ ഇൻസ്റ്റഗ്രാമിൽ സന്ദേശമയച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി പാർവതി നൽകിയ പരാതിയിലാണ് പോലീസ് നടപടി. നഗരത്തിലെ സ്വകാര്യ കോളജിൽ വിദ്യാർഥിയാണ് റോജൻ. ഇയാളെ പിന്നീട് കൊച്ചിയിലേക്കു കൊണ്ടുപോയി.
തനിക്കെതിരേ വ്യാപകമായ സൈബർ ആക്രമണം നടന്നതായി കാണിച്ച് നടി പാർവതി നൽകിയ പരാതിയിൽ ഒരാളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു. തൃശൂർ സ്വദേശി പ്രിന്േറാ എന്നയാളാണ് അറസ്റ്റിലായത്. തനിക്കെതിരേ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപരമായ പ്രചാരണം നടത്തിയവരുടെ പോസ്റ്റുകൾ ഉൾപ്പെടുന്ന സ്ക്രീൻ ഷോട്ടുകൾ നടി പരാതിക്കൊപ്പം നൽകിയിരുന്നു. ഇതിന്റെ വിശദാംശങ്ങൾ പരിശോധിച്ച സൈബർ സെൽ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു യുവാവിന്റെ അറസ്റ്റ്.
പരാതിക്കൊപ്പം നടി നൽകിയ 23 പേരുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവരുടെ പോസ്റ്റുകൾ സംബന്ധിച്ചുള്ള അന്വേഷണം ഉൗർജിതമാക്കിയതായും സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
കസബ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ പാർവതി ഐഎഫ്എഫ്കെയുടെ ഓപ്പണ് ഫോറത്തിൽ വിമർശിച്ചിരുന്നു. ഇതിനെതിരേ ഒരു വിഭാഗം ആളുകൾ സാമൂഹ മാധ്യമങ്ങളിലൂടെ വ്യാപക വിമർശനമുയർത്തി രംഗത്തു വന്നതിനു പിന്നാലെ നിരവധി ട്രോളുകൾ പ്രചരിക്കുകയും ചെയ്തിരുന്നു. സൈബർ ആക്രമണം വ്യാപകമായതോടെ നടി കൊച്ചി റേഞ്ച് ഐജി പി. വിജയനു പരാതി നൽകുകയായിരുന്നു. കഴിഞ്ഞ 24-നാണു പാർവതി പരാതി നൽകിയത്.

No comments:
Post a Comment