Latest News

പയ്യന്നൂരില്‍ സിപിഎം-ലീഗ് സംഘര്‍ഷം; വീടുകളും വാഹനങ്ങളും ലീഗ് ഓഫീസും അടിച്ചു തകര്‍ത്തു

പ​യ്യ​ന്നൂ​ര്‍: കൊ​ടി​മ​രം സ്ഥാ​പി​ച്ച​തി​നെ ​ചൊ​ല്ലി​യു​ള്ള വാ​ക്കേ​റ്റ​ത്തെ തു​ട​ര്‍​ന്ന് പയ്യന്നൂരിനടുത്ത് ക​വ്വാ​യി​യി​ല്‍ ബോം​ബേ​റും അ​ക്ര​മ​വും. എ​ട്ടു വീ​ടു​ക​ളും 12 വാ​ഹ​ന​ങ്ങ​ളും മുസ്‌ലിം ലീ​ഗ് ഓ​ഫീ​സു​ക​ളും അ​ടി​ച്ചു​ത​ക​ര്‍​ത്തു.[www.malabarflash.com]

അ​ക്ര​മ​ത്തി​ല്‍ പ​രി​ക്കേ​റ്റ യൂ​ത്ത് ലീ​ഗ് പ​യ്യ​ന്നൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഫാ​യി​സ് ക​വാ​യി, ന​ഫീ​സു​ദ്ദീ​ന്‍ എന്നിവരെയും മറ്റൊരാളെയും മം​ഗ​ലാ​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ഡി​വൈ​എ​ഫ്‌​ഐ പ​യ്യ​ന്നൂ​ര്‍ ബ്ലോ​ക്ക് ക​മ്മി​റ്റി​യം​ഗം പെ​ര​ളം കൊ​ഴു​മ്മ​ലി​ലെ ജി.​ലി​ജി​ത്തി​നെ പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ര​ണ്ടു​ദി​വ​സം മു​മ്പ് ക​വ്വാ​യി വാ​ടി​പ്പു​റ​ത്ത് ലീ​ഗ് കൊ​ടി​മ​ര​ത്തി​ന് സ​മീപം സി​പി​എം കൊ​ടി​മ​രം സ്ഥാ​പി​ച്ചി​രു​ന്നു. ഇ​തേ​ച്ചൊ​ല്ലി വാ​ക്കേ​റ്റ​മു​ണ്ടാ​യ​പ്പോ​ൾ ര​ണ്ടു​കൊ​ടി​മ​ര​ങ്ങ​ളും നീ​ക്കം ചെ​യ്യാ​ന്‍ ഇ​രു​കൂ​ട്ട​രോ​ടും പോ​ലീ​സ് ആ​വ​ശ്യ​പ്പെട്ടു. നി​ര്‍​ദേ​ശം ന​ട​പ്പാ​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ബുധനാഴ്ച വൈ​കു​ന്നേ​രം പ​യ്യ​ന്നൂ​ര്‍ എ​സ്‌​ഐ കെ.​പി.​ഷൈ​നി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം കൊ​ടി​മ​ര​ങ്ങ​ള്‍ നീ​ക്കം ചെ​യ്തു. ഇ​തേ​ച്ചൊ​ല്ലി വീ​ണ്ടും വാ​ക്കേ​റ്റം തു​ട​ങ്ങി​യ​പ്പോ​ള്‍ ലീ​ഗ്‌-സി​പി​എം നേ​തൃ​ത്വ​വു​മാ​യി പോ​ലീ​സ് സം​സാ​രി​ച്ച് ര​മ്യ​ത​യി​ലെ​ത്തി​യ​താ​ണ്.

എ​ന്നാ​ല്‍, ക​വ്വാ​യി പാ​ല​ത്തി​ന് സ​മീ​പം ഒ​ത്തു​കൂ​ടി​യ ഇ​രു​പാ​ര്‍​ട്ടി​ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നി​ടെ ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ് ലി​ജി​ത്തി​ന് മ​ര്‍​ദ​ന​മേ​റ്റ​താ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍ നി​യ​ന്ത്ര​ണാ​തീ​ത​മാ​ക്കി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് പാ​ല​ത്തി​ന് ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി ഇ​രു​പാ​ര്‍​ട്ടി​ക്കാ​രും സം​ഘ​ടി​ച്ച് പോ​ര്‍​വി​ളി മു​ഴ​ക്കു​ക​യും ഉ​പ​രോ​ധം സൃ​ഷ്ടി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ലാ​ണ രാ​ത്രി പ​ത്തോ​ടെ ര​ണ്ടു​ത​വ​ണ ബോം​ബേ​റു​ണ്ടാ​യ​ത്.​ സ്‌​ഫോ​ട​ന​ത്തോ​ടെ ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ ചി​ത​റി ഓ​ടി​യ​ശേ​ഷ​മാ​ണ് വീ​ടു​ക​ള്‍​ക്കും വാ​ഹ​ന​ങ്ങ​ള്‍​ക്കും നേ​രെ അ​ക്ര​മ​മു​ണ്ടാ​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ശി​വ​വി​ക്രം, ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി കെ.​വി.​വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​ര്‍ സം​ഭ​വ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. പ്ര​ദേ​ശ​ത്ത് ക​ന​ത്ത ​സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.