Latest News

ജിദ്ദയില്‍ വിമാന അപകടത്തില്‍ 255 പേര്‍ മരിച്ചതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ

ജിദ്ദ: കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ വിമാനത്താളത്തിനു പുറത്ത് വിമാനം വീണ് 255 പേര്‍ മരിച്ചതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത സൗദി ആന്റി റൂമര്‍ അതോറിറ്റി നിഷേധിച്ചു.[www.malabarflash.com]

സിവില്‍ ഡിഫന്‍സ് വിഭാഗത്തിനുളള പരിശീലനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മോക് ഡ്രില്‍ ആണ് ഇതിന്റെ യഥാര്‍ഥ്യമെന്നും ഇതുസംബന്ധിച്ച പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും അതോറിറ്റി അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സിവില്‍ ഡിഫന്‍സ് പരിശീലനത്തിന്റെ ഭാഗമായി വിമാനം വീഴ്ത്തിയ നിലയില്‍ മോക് ഡ്രില്‍ സംഘടിപ്പിച്ചത്. 20 സര്‍ക്കാര്‍ വിഭാഗങ്ങള്‍ സംയുക്തമായാണ് ഇത്തരത്തിലുള്ള ആദ്യ പരിശീലനത്തില്‍ പങ്കെടുത്തത്. 

കോക്പിറ്റില്‍ തീ പടര്‍ന്നിട്ടുണ്ടെന്ന പൈലറ്റിന്റെ സന്ദേശത്തിന് ശേഷം വിമാനം റെഡാറില്‍നിന്ന് അപ്രത്യക്ഷമായി. 246 യാത്രക്കാരും ഒമ്പത് ജോലിക്കാരുമുള്ള 300 എയര്‍ബസ് വിമാനമായിരുന്നു ഇത്. വിമാനം വീണതായ വാര്‍ത്ത കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചയുടന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അപകടസ്ഥലത്തേക്ക് കുതിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതിന് പുറമെ സംഭവസ്ഥലത്തുണ്ടായിരുന്ന 42 പേര്‍ക്ക് പരിക്കേറ്റതായും 11 പേര്‍ തല്‍ക്ഷണം മരിച്ചതായും വിവരം ലഭിച്ചു.[www.malabarflash.com] 

വിമാനാപകടം നടന്നാല്‍ എന്തുചെയ്യണമെന്നതിനുള്ള പരിശീലനമാണ് ഇതുവഴി ഉദ്ദേശിച്ചതെന്ന് മക്ക പ്രവിശ്യ സിവില്‍ ഡിഫന്‍സ് വക്താവ് മേജര്‍ ജനറല്‍ സാലിം അല്‍മത്‌റഫി അറിയിച്ചു. 
[www.malabarflash.com]
തീപിടിച്ച് വീഴുന്ന വിമാനം വാഹങ്ങളുടെയും കെട്ടിടങ്ങളുടെയും മുകളില്‍ വീണാലുണ്ടാകുന്ന ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും നല്ല പരിശീലനമായിരുന്നു ഇത്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനും തീ അണക്കാനും ഉള്‍പ്പെടെയുള്ള സര്‍വ സജ്ജീകരണങ്ങളും പെട്ടെന്ന് ഏകോപിപ്പിക്കാനും സാധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.