എടവണ്ണപ്പാറ: ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥികള്‍ മരിച്ചു. എടവണ്ണപ്പാറ കൊളമ്പലം സ്വദേശി വള്ളിശ്ശേരി നാസറിന്റെ മകന് അനസ് (17), കോഴിക്കോട് ചെലവൂര്‍ താഴെത്തടത്ത് വീട്ടില്‍ അഷ്റഫിന്റെ മകന് ഹംസ (22) എന്നിവരാണ് മരിച്ചത്.[www.malabarflash.com]
വാഴക്കാട് എടക്കടവ് പാലത്തിന് സമീപം വെള്ളിയാഴ്ച രാവിലെ 11ഒാടെയായിരുന്നു അപകടം. ഇരുവരും എടവണ്ണപ്പാറയില്‍നിന്ന് കുറ്റിക്കാട്ടൂരിലെ ഐ.എം.ഐ.സി ദഅ്വ കോളജിലേക്ക് പോകവെ പുതിയോടത്ത് പറമ്പില്‍നിന്ന് എടവണ്ണപ്പാറയിലേക്ക് വരികയായിരുന്ന ബസ് ഇടിക്കുകയായിരുന്നു.
കാലിന്റെ അസുഖത്തിന് ഇരുവരും ഹംസയുടെ ബൈക്കിൽ എടവണ്ണപ്പാറയിലെ ഹോമിയോ ആശുപത്രിയിൽ പോയി മടങ്ങിവരുമ്പോഴാണ് അപകടം.
നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും കുറ്റിക്കാട്ടൂരിലെ ദഅ്വ കോളജ് പ്ലസ് ടു, ഡിഗ്രി വിദ്യാർഥികളാണ്.
അനസിന്റെ മാതാവ് സക്കീന. സഹോദരങ്ങള്‍: നൗഫല്‍, അന്‍സിയ. ഹാജറയാണ് ഹംസയുടെ മാതാവ്. റൈഹാനത്ത്, ശാകിറ എന്നിവർ സഹോദരങ്ങളാണ്.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വൈകീട്ട് ഏഴിന് ഹംസയുടെ മൃതദേഹം ചെലവൂര്‍ പുളിക്കല്‍ ജുമാമസ്ജിദ് ഖബർസ്ഥാനിലും അനസിന്റെ മൃതദേഹം 7.30ന് കൊളമ്പലം ജുമാമസ്ജിദ് ഖബർസ്ഥാനിലും ഖബറടക്കി.

No comments:
Post a Comment