Latest News

താജുൽ ഉലമ ഉറൂസ് മുബാറക് 19 മുതൽ

കണ്ണൂർ: താജുൽ ഉലമ ഉള്ളാൾ തങ്ങൾ ഉറൂസ് മുബാറക് 19 മുതൽ 21 വരെ എട്ടിക്കുളത്തു നടക്കുമെന്നു സ്വാഗതസംഘം ചെയർമാൻ ഹാമിദ് കോയമ്മ തങ്ങൾ മാട്ടൂൽ, യൂസുഫ് ഹാജി പെരുമ്പ, സിറാജ് ഇരിവേരി, ഹാരിസ് അബ്ദുൽ ഖാദർ എന്നിവർ അറിയിച്ചു.[www.malabarflash.com] 

19ന് ഉച്ചകഴിഞ്ഞ് 3.30നു രാമന്തളി, വളപട്ടണം, ഏഴിപ്പള്ളി, താജുൽ ഉലമ മഖാം എന്നിവിടങ്ങളിൽ സമൂഹ സിയാറത്ത് നടക്കും. 4.30നു സ്വാഗതസംഘം രക്ഷാധികാരി ഇമ്പിച്ചി തങ്ങൾ അൽ ബുഖാരി പതാക ഉയർത്തും. 6.30നു സമസ്ത ഉപാധ്യക്ഷൻ എം.അലികുഞ്ഞി മുസല്യാർ ഉദ്ഘാടനം ചെയ്യും.

20നു വൈകിട്ട് അഞ്ചിനു സാംസ്കാരിക സമ്മേളനം കേരള മുസ്‍‍ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് പട്ടുവം കെ.പി.അബൂബക്കർ മുസല്യാർ ഉദ്ഘാടനം ചെയ്യും. ഏഴിനു എസ്‍വൈഎസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹ്മാൻ സഖാഫി പ്രഭാഷണം നടത്തും. 21നു 11നു നടക്കുന്ന രിഫാഈ റാത്തീബിനു കോയ കാപ്പാട് നേതൃത്വം നൽകും.

ഒന്നിന് എമിനൻസ് സമ്മേളനം ദേശീയ സുന്നി ജം ഇയ്യത്തുൽ ഉലമ ജനറൽ‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ ഉദ്ഘാടനം ചെയ്യും. മൂന്നിനു ബുർദാ മജ്‍ലിസിന് അബ്ദുസമദ് അമാനി പട്ടുവം നേതൃത്വം നൽകും. 

അഞ്ചിനു സമാപന ദുആ സംഗമത്തിന് അലി ബാഫഖി തങ്ങൾ നേതൃത്വം നൽകും. സമാപന പരിപാടി സമസ്ത പ്രസിഡന്റ് ഇ.സുലൈമാൻ മുസല്യാർ ഉദ്ഘാടനം ചെയ്യും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.