കണ്ണൂര്‍: ബെംഗളുരുവില്‍ നിന്ന് തലശ്ശേരിയിലേക്ക് വന്ന ബസ് പാനൂര്‍ പെരിങ്ങത്തൂരില്‍ പുഴയിലേക്ക് മറിഞ്ഞ് ഒരു സ്ത്രീയടക്കം മൂന്നു പേര്‍ മരിച്ചു.[www.malabarflash.com]
ബസ്സിലെ ജീവനക്കാരനായ കൂത്തുപറമ്പ് സ്വദേശി പ്രജിത്തും യാത്രക്കാരായ ജിതേഷ്, ഹേമലത എന്നിവരുമാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ കതിരൂര്‍ സ്വദേശി ദേവദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബെംഗളുരില്‍ നിന്ന് പാനൂര്‍, പാറക്കല്‍, തൂണേരി, പെരിങ്ങത്തൂര്‍ വഴി തലശ്ശേരിയിലേക്ക് വന്ന ലാമ ബസ്സാണ് അപകടത്തില്‍ പെട്ടത്. രാവിലെ 5.45 ഓടു കൂടി പെരിങ്ങത്തൂര്‍ പാലത്തിന്റെ കൈവേലി തകര്‍ത്ത് ബസ് പുഴയിലേക്ക് മറിയുകയായിരുന്നു.
യാത്രക്കാരെ മുഴുവന്‍ ഇറക്കിയ ശേഷം ജീവനക്കാര്‍ ബസ്സുമായി തലശ്ശേരി ഭാഗത്തേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. അപകടം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല.
കൂടുതല്‍ ആളുകള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്ന സംശയത്തെത്തുടര്‍ന്ന് പുഴയില്‍ പരിശോധന നടത്തുകയാണ്. ബസ് ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ നടന്നു വരികയാണ്. രക്ഷാ പ്രവര്‍ത്തനത്തിനായി അഗ്നിശമനസേന സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

No comments:
Post a Comment