മേല്‍പ്പറമ്പ: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും തെറിച്ചുവീണ് തൃശൂര്‍ സ്വദേശി മരിച്ചു. തൃശൂര്‍ എടവിലങ്ങ് സുബ്രഹ്മണ്യന്റെ മകന്‍ ഇ.എസ് ഷൈന്‍ (42) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ചന്ദ്രഗിരിപ്പാലത്തിനടുത്ത് ഷൈനിന്റെ മൃതദേഹം കണ്ടെത്തിയത്.[www.mlabarflash.com]
വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹത്തിന്റെ ഷര്‍ട്ടിന്റെ കീശയില്‍ നിന്നും ഡ്രൈവിംഗ് ലൈസന്‍സും ഫോട്ടോയും പോലീസ് കണ്ടെടുത്തതോടെയാണ് ആളെ തിരിച്ചറിയാന്‍ കഴിഞ്ഞത്.
പോലീസ് നല്‍കിയ വിവരത്തെ തുടര്‍ന്ന് ഷൈനിന്റെ ബന്ധുക്കള്‍ കാസര്‍കോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്.

No comments:
Post a Comment