ഷൊര്‍ണൂര്‍: മംഗളൂരു ചെന്നൈ എഗ്‌മോര്‍ എക്‌സ്പ്രസിലെ ശുചിമുറിയില്‍ കയറി വാതില്‍ അടച്ച അജ്ഞാതന്‍ ആരെന്നതിനെക്കുറിച്ച് സൂചനകളില്ല. ട്രെയിന്‍ ശനിയാഴ്ച ചെന്നൈയിലെത്തിയ ശേഷം ശുചിമുറിയുടെ വാതില്‍ നീക്കിയാല്‍ മാത്രമേ വിവരങ്ങള്‍ ലഭ്യമാകൂ.[www.malabarflash.com]
വെളളിയാഴ്ചയാണു കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ നിന്നു ചാടിപ്പോയ പ്രതിയെന്നു സംശയിക്കുന്ന ഒരാള്‍ മംഗളൂരു ചെന്നൈ എഗ്‌മോര്‍ എക്‌സ്പ്രസിലെ ശുചി മുറിയില്‍ കയറി വാതില്‍ അടച്ചതായി വിവരം ഷൊര്‍ണൂര്‍ റെയില്‍വേ പോലീസിനു ലഭിക്കുന്നത്.
ഷൊര്‍ണൂരില്‍ ട്രെയിന്‍ എത്തിയപ്പോള്‍ വാതില്‍ തുറക്കാന്‍ റെയില്‍വേ പോലീസും ആര്‍പിഎഫും നടത്തിയ ശ്രമം വിജയിച്ചില്ല. ട്രെയിന്‍ ഷൊര്‍ണൂര്‍ വിട്ടപ്പോള്‍ റെയില്‍വേ പോലീസ് അംഗങ്ങളും യാത്ര ചെയ്തു. പാലക്കാട്ടും കോയമ്പത്തൂരും വാതില്‍ തുറക്കാനുള്ള ശ്രമം വിജയിച്ചില്ല.
അതേസമയം, കണ്ണൂരില്‍ നിന്നു ലഭിച്ച കാണാതായ പ്രതിയുടെ ചിത്രവുമായി ശുചിമുറിയില്‍ കിടക്കുന്നയാള്‍ക്ക് സാമ്യമില്ലെന്നു പറയുന്നു. വാതിലിന്റെ മുകളിലെ പഴുതിലൂടെ നോക്കിയാണ് ഇക്കാര്യം ഉറപ്പിച്ചത്.
അടച്ച ശുചിമുറിയും അജ്ഞാതനുമായി ട്രെയിന്‍ നീങ്ങുമ്പോള്‍ മറ്റ് യാത്രക്കാര്‍ക്ക് ആശങ്ക ബാക്കി.
No comments:
Post a Comment