Latest News

ഒരു മാസത്തെ ബാറ്ററി ബാക്കപ്പുമായി നോക്കിയ 105, 130 എത്തുന്നു

ദീര്‍ഘനേരം നീണ്ടു നില്‍ക്കുന്ന ബാറ്ററിയുമായി നോക്കിയയുടെ ഫോണുകള്‍ തിരികെയെത്തുന്നു. നേരത്തെ വിപണിയില്‍ ഉണ്ടായിരുന്നതും എന്നാല്‍ വിപണിയില്‍ പ്രാധാന്യം കുറഞ്ഞപ്പോള്‍ ഉപഭോക്താക്കള്‍ മറന്നുപോയതുമാണ് നോക്കിയ 105 , നോക്കിയ 130 എന്നീ ഫോണുകള്‍.[www.malabarflash.com]

എന്നാല്‍ ഇവ വീണ്ടും വിപണിയിലേക്കെത്തുന്നതായാണ് വിവരം. ഒരു മാസം വരെ നീണ്ടുനില്‍ക്കുന്ന ബാറ്ററിയുമായെത്തുന്ന നോക്കിയയുടെ ഫീച്ചര്‍ ഫോണുകള്‍ വിപണിയില്‍ സജീവമാകുമെന്നതില്‍ വലിയ പ്രതീക്ഷയാണ് കമ്പനിക്കുള്ളത്.

നോക്കിയ 3310 ഓര്‍മ്മ പുതുക്കാന്‍ 2013ല്‍ നോക്കിയ പുറത്തിറക്കിയ നോക്കിയ 105നെ വിപണിയിലെത്തിക്കുന്നത് വിപണി ലാഭം ലക്ഷ്യമിട്ടാണ് എന്നാണ് വ്യക്തമാക്കുന്നത്. നോക്കിയ സീരീസ് 30 പ്ലാറ്റ്‌ഫോമിലാണ് ഇരു ഫോണുകളും പ്രവര്‍ത്തിക്കുന്നത്.

നോക്കിയ 105നു സമാനമായ റാമും ഡിസ്‌പ്ലെയുമുള്ള നോക്കിയ 130, 8 എംബി ഇന്റേണല്‍ സ്റ്റോറേജും, 1020 എംഎ എച്ച് ബാറ്ററിയും ഉള്‍പ്പെടുത്തിയാണ് പുറത്തിറക്കുന്നത്. 1.8 ഇഞ്ച് ഡിസ്‌പ്ലെ, 4 MB റാം , 4 MB റോം എന്നിവയോടെയാണ് നോക്കിയ 105 എത്തുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.