Latest News

ബാബരി മസ്ജിദ് പശ്ചാത്തലത്തിൽ സിനിമ; സംവിധായകന്റെ വീടിനു നേരെ സംഘപരിവാർ ആക്രമണം

ലക്നൗ: ബാബരി മസ്ജിദ് തകർച്ചയുടെ പശ്ചാത്തലത്തിൽ സിനിമയെടുത്ത സംവിധായകന്റെ വീടിനു നേരെ സംഘപരിവാർ ആക്രമണം.[www.malabarflash.com]

ഗെയിം ഓഫ് അയോധ്യ എന്ന സിനിമ സംവിധാനം ചെയ്ത സുനിൽ സിങ്ങിന്റെ വീടിനു നേരെയാണ് ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ ആക്രമണം നടത്തിയത്.

ബാബരി മസ്ജിദ് തകർക്കപ്പെട്ട കാലഘട്ടത്തിലെ ഹിന്ദു മുസ്ലിം പ്രണയമാണ് ചിത്രം പ്രമേയമാക്കുന്നത്. ഫെെസാബാദ്, ലക്നോ, അയോധ്യ, മുംബെെ എന്നിവിടങ്ങളിലായാണ് ചീത്രീകരണം പൂർത്തിയാക്കി സിനിമ വെള്ളിയാഴ്ച പ്രദർശനത്തിന് എത്താനിരിക്കേയാണ് സംഭവം.

ആക്രമണ സമയത്ത് 250 ഓളം പോലീസുകാർ ഉണ്ടായിരുന്നിട്ടും അക്രമികളെ തടഞ്ഞില്ലെന്ന് സുനിൽ സിങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംഭവത്തിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടുമില്ല

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.