Latest News

ഓടുന്ന ബസില്‍ നിന്നും തെറിച്ചുവീണ ഗര്‍ഭിണി മരിച്ചു; സ്വന്തം കുഞ്ഞ് ഈ ലോകത്തേക്കു മിഴിതുറന്നെത്തിയത് ഒരു നോക്കു കാണാനാവാതെ നാഷിദ കണ്ണടച്ചു

ഈരാറ്റുപേട്ട:∙ സ്വന്തം കുഞ്ഞ് ഈ ലോകത്തേക്കു മിഴിതുറന്നെത്തിയത് ഒരു നോക്കു കാണാനാവാതെ ആ ഉമ്മ കണ്ണടച്ചു. വട്ടക്കയം താഹയുടെ ഭാര്യ നാഷിദയാണ് (34) എട്ടു മാസം ഗർഭിണിയായിരിക്കേ ഓടുന്ന ബസിൽ നിന്നു തെറിച്ചുവീണു മരിച്ചത്. വെളളിയാഴ്ചയായിരുന്നു അപകടം.[www.malabarflash.com]

ഗുരുതര പരുക്കുകളോടെ ആശുപത്രിയിലെത്തിച്ച നാഷിദയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി ആൺകുഞ്ഞിനെ പുറത്തെടുത്തു. നാഷിദയുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിഫലമായി.
തീക്കോയി അക്ഷയ കേന്ദ്രത്തിൽ പോയി വീട്ടിലേക്കു മടങ്ങാൻ ബസിൽ കയറിയ നാഷിദയ്ക്ക് ഇരിക്കാൻ സീറ്റ് ലഭിച്ചില്ല. ബസിന്റെ മുൻവാതിലിനു സമീപം നിൽക്കുകയായിരുന്നു. തീക്കോയിയിൽ നിന്ന് ഒരു കിലോമീറ്ററോളം പിന്നിട്ടു വളവു തിരിയുന്നതിനിടെ ബസിൽ നിന്നു പുറത്തേക്കു തെറിച്ചുവീഴുകയായിരുന്നു. 

ബസിന്റെ വാതിൽ അടച്ചിരുന്നില്ല. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ നാഷിദ വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവൻ നിലനിർത്തിയത്. കബറടക്കം നടത്തി. 

ഹനാ ഫാത്തിമ, ഹയ ഫാത്തിമ എന്നിവരാണു മറ്റു മക്കൾ. സംഭവത്തിൽ ബസ് ഡ്രൈവർ പൂഞ്ഞാർ സ്വദേശി യദുകൃഷ്ണനെതിരെ (29) മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.