തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നെന്നു കാട്ടി മാധ്യമപ്രവർത്തക ഷാനി പ്രഭാകർ പോലീസിൽ പരാതി നൽകി. സുഹൃത്തും എംഎൽഎയുമായ എം.സ്വരാജിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഉൾപ്പെടുത്തി മോശമായി ചിത്രീകരിച്ച് പ്രചാരണം നടത്തുന്നെന്നാണു ഷാനി ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു നൽകിയ പരാതിയിൽ പറയുന്നത്.[www.malabarflash.com]
തനിക്കെതിരെ അപകീർത്തികരമായ പോസ്റ്റുകളുമായി ഒരു സംഘം ആളുകൾ ഫേസ്ബുക്കിലും വാട്സ് ആപ്പിലും അപവാദപ്രചാരണം നടത്തുന്നതായും സുഹൃത്തും എംഎൽഎയുമായ എം.സ്വരാജിനൊപ്പം ലിഫ്റ്റിൽ നിൽക്കുന്ന ഫോട്ടോ ഉപയോഗിച്ച് അങ്ങേയറ്റം മോശമായ രീതിയിൽ സംഘടിതമായി പ്രചരിപ്പിക്കുകയാണെന്നും ഷാനി പരാതിയിൽ ആരോപിക്കുന്നു.
അപവാദപ്രചരണം നടത്താനായി ഉപയോഗിച്ചിരിക്കുന്ന പോസ്റ്റുകളുടെ ലിങ്കുകളും വിശദാംശങ്ങളും ഉൾപ്പെടെയാണ് ഷാനി ഡിജിപിക്കു പരാതി നൽകിയിട്ടുള്ളത്. പരാതിയുടെ പകർപ്പ് ഷാനി ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

No comments:
Post a Comment