കോട്ടയം: പിതാവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന വിദ്യാര്‍ഥിനി ലോറി ഇടിച്ചു മരിച്ചു. കോട്ടയം ആര്‍പ്പുക്കര വില്ലൂന്നി വെള്ളാനിക്കല്‍ വര്‍ഗീസിന്റെ മകള്‍ മേഘാ വര്‍ഗീസ് (14)ആണ് മരിച്ചത്.[www.malabarflash.com]
പിതാവ് വര്‍ഗീസിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പീന്നിട് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ 10.30നു കോട്ടയം താഴത്തങ്ങാടിയിലാണു അപകടമുണ്ടായത്. വര്‍ഗീസ് ഓടിച്ചിരുന്ന സ്‌കൂട്ടര്‍ സ്വകാര്യ ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഇരുവരേയും ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മേഘയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഇരുവരും ചേര്‍ത്തല അര്‍ത്തുങ്കല്‍ പള്ളിയില്‍ പോയി മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. വില്ലൂന്നി സെന്റ് ഫിലോമിനാസ് ഗേള്‍സ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മേഘ. മാതാവ്: ജിന്‍സി വര്‍ഗീസ് പാറമ്പുഴ കറുകമാലി കുടുംബാഗം. സഹോദരങ്ങള്‍: സ്നേഹ, അനഘ സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം 3.30നു വില്ലുന്നി സെന്റ് സേവ്യേഴ്സ് പള്ളിയില്‍.
ലോറി ഡ്രൈവര്‍ പാക്കില്‍ സ്വദേശി പ്രസാദിനെതിരെ കോട്ടയം ട്രാഫിക് പോലീസ് കേസെടുത്തു. മേഘയുടെ മൃതദേഹം ശനിയാഴ്ച വൈകുന്നേരം വില്ലുന്നി സെന്റ് ഫിലോമിനാസ് ഗേള്‍സ് ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ചിരുന്നു. നൂറുകണക്കിന് സഹപാഠികള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി.

No comments:
Post a Comment