തൃശൂർ: നിയന്ത്രണംവിട്ട ടെന്പോ ട്രാക്സ് ഇടിച്ച് പ്രഭാതസവാരിക്ക് ഇറങ്ങിയ രണ്ടു പേർ മരിച്ചു. എടമുട്ടം സ്വദേശികളായ കൊടുങ്ങൂക്കാരൻ ഹംസ (72), കൊടുങ്ങൂക്കാരൻ മുഹമ്മദ് ഹനീഫ (ബീരാക്കുഞ്ഞ് - 73) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴോടെയാണ് അപകടം.[www.malabarflash.com]
മംഗലാപുരത്തെ ബൊമ്മലാട്ട കലാകാരന്മാർ സഞ്ചരിച്ചിരുന്ന ടെന്പോട്രാക്സ് നിയന്ത്രണം വിട്ട് ഇരുവരുടെയും പിറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഹംസയെ തൃപ്രയാർ സുരക്ഷാ പ്രവർത്തകർ പെരിഞ്ഞനം ഗാർഡിയൻ ആശുപത്രിയിലും ഹനീഫയെ ചെന്ത്രാപ്പിന്നി ആക്ട്സ് പ്രവർത്തകർ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നു സംശയിക്കുന്നതായി വലപ്പാട് പോലീസ് പറഞ്ഞു.
ആൽഫ പാലിയേറ്റീവ് കെയർ ചെയർമാൻ കെ.എം. നൂർദീന്റെ ജ്യേഷ്ഠ സഹോദരനാണ് മരിച്ച ഹംസ. ദീർഘകാലം ദുബായ് ഗലാദരി കന്പനിയിൽ പ്രവർത്തിരുന്ന ഹംസ വിരമിച്ചശേഷം കൊടുങ്ങല്ലൂർ മോഡേണ്‍ ആശുപത്രി ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: ഉമൈറാബി. മകൻ: നിസാർ ഹംസ. മരുമകൾ: നസ്മ. മറ്റു സഹോദരങ്ങൾ: അബ്ദുൾ റസാഖ്, ആസിയ, നഫീസ.
ഫാത്തിമബീവിയാണ് ഹനീഫയുടെ ഭാര്യ. മക്കൾ: ഇതിഹാസ്, സിദ്ധിഖ്, ഇസഹാക്ക്, സൗദ, ജാസ്മിൻ, ഷാഹിദ. മരുമക്കൾ: ജലീൽ, സുബി, ഷാജഹാൻ, സബിത, റാഹില, ഷാനവാസ്.

പോസ്റ്റ്മോർട്ടത്തിനുശേഷം ഇരുവരുടെയും മൃതദേഹങ്ങൾ വളവുങ്ങൽ ജുമാ മസ്ജിദിൽ കബറടക്കി. ടെന്പോട്രാക്സ് ഡ്രൈവറുടെ പേരിൽ പോലീസ് കേസെടുത്തു.
No comments:
Post a Comment