മുഖ്യമന്ത്രി പിണറായി വിജയന്റെ കൈവശമുള്ള ഗതാഗത വകുപ്പു ശശീന്ദ്രനു തിരികെ ലഭിക്കുമെന്നാണു സൂചന. മന്ത്രിപദത്തിൽ നിന്നൊഴിഞ്ഞു 10 മാസം കഴിയുമ്പോഴാണു ശശീന്ദ്രന്റെ തിരിച്ചുവരവ്.
ശശീന്ദ്രനെ മന്ത്രിസഭയിൽ തിരികെയെടുക്കണം എന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണിക്കും എൻസിപി കത്തു നൽകിയിരുന്നു. ഡൽഹിയിൽ ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു മന്ത്രിപദവി തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടത്. നിയമസഭാ സമ്മേളനം തീരും മുൻപു ശശീന്ദ്രനെ മന്ത്രിസഭയിൽ തിരിച്ചെത്തിക്കണമെന്നാണ് എൻസിപിയുടെ താൽപര്യം.
അതേസമയം, കായൽ കൈയേറ്റ കേസിൽ രാജിവച്ച മുൻ മന്ത്രി തോമസ് ചാണ്ടിയെ അനുകൂലിക്കുന്ന ഒരു വിഭാഗം ശശീന്ദ്രന്റെ മടങ്ങിവരവിനെ എതിർക്കുന്നുണ്ട്. എന്നാൽ, കുറ്റവിമുക്തനായി ആദ്യം മടങ്ങിയെത്തുന്നയാളിനു മന്ത്രിസ്ഥാനം നൽകാമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിൻെ നിലപാടെന്നാണു ടി.പി. പീതാംബരൻ മാസ്റ്റർ അടക്കമുള്ളവർ പറയുന്നത്.
കെഐസ്ആർടിസി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഗതാഗത വകുപ്പ് വേഗത്തിൽ വച്ചൊഴിയണമെന്ന ആഗ്രഹമാണു മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചിട്ടുള്ളത്.
No comments:
Post a Comment