കാഞ്ഞങ്ങാട്: മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ അമ്മ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചു. പുതുക്കൈ മേനിക്കോട്ടെ കുഞ്ഞിക്കണ്ണന്റെ ഭാര്യ നന്ദിനിയാ(56)ണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്.[www.malabarflash.com]
തിങ്കളാഴ്ച വൈകീട്ടാണ് നന്ദിനിയെ തൂങ്ങി മരിച്ച നിലയില്‍ തൊട്ടടുത്ത വീട്ടുകാര്‍ കാണുന്നത്. ഉടന്‍ തന്നെ പരിസരത്തുള്ളവരെയും ബന്ധുക്കളെയും വിളിച്ചു വരുത്തുകയായിരുന്നു.
മാസങ്ങള്‍ക്ക് മുമ്പാണ് നന്ദിനിയുടെ മകന്‍ ബാബു വീട്ടിലെ കുളിമുറിയില്‍ കുഴഞ്ഞ് വീണ് മരണപ്പെട്ടത്. മകള്‍: മിനി സഹോദരങ്ങള്‍: നാരായണന്‍, ബാലകൃഷ്ണന്‍, സാവിത്രി, പ്രസന്ന, മണി.
No comments:
Post a Comment