Latest News

സ്കൂള്‍ മതിലിടിഞ്ഞ് വീണ് രണ്ടാം ക്ലാസുകാരന്‍ മരിച്ചു

ആലപ്പുഴ: സ്‌കൂളിലെ മതിലിടിഞ്ഞ് വീണ് ആലപ്പുഴയില്‍ വിദ്യാര്‍ഥി മരിച്ചു.ആലപ്പുഴ തലവടി ചൂട്ടുമാലില്‍ എല്‍.പി.സ്‌കൂളിലാണ് ദാരുണമായ സംഭവം.[www.malabarflash.com]

രണ്ടാം ക്ലാസ് വിദ്യാര്‍ഥി സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. സ്കൂളിലെ ശുചിമുറിക്ക് സമീപത്തെ മതിലാണ് ഇടിഞ്ഞ് വീണത്.

കാലപ്പഴക്കം വന്ന് ദ്രവിച്ച ഭിത്തിയാണ് അപകടം വരുത്തിയത്. സെബാസ്റ്റ്യന്‍ ഇന്റര്‍വെല്‍ സമയത്ത് മൂത്രമൊഴിക്കാനായി പോയ സമയത്താണ് അപകടം സംഭവിച്ചത്.

ബെന്‍സണാണ് സെബാസ്റ്റ്യന്റെ പിതാവ്. മാതാവ്: ആന്‍സമ്മ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.