തിരുവനന്തപുരം: ജനതാദള്‍ (യു) യുഡിഎഫ് വിട്ടു. പാര്‍ട്ടി ഇനി എല്‍ഡിഎഫുമായി സഹകരിക്കുമെന്ന് ചെയര്‍മാന്‍ എം.പി. വീരേന്ദ്രകുമാര്‍ അറിയിച്ചു. തീരുമാനം പാര്‍ട്ടിയംഗങ്ങള്‍ ഐകകണ്ഠേനയെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു.[www.malabarflash.com]
ഇടതുപക്ഷ ചിന്താഗതിയുമായി വൈകാരികമായി ബന്ധപ്പെട്ട സോഷ്യലിസ്റ്റുകളാണ് ഞങ്ങള്‍. ജനതാദള്‍ (യു) വിന്റെ രാഷ്ട്രീയവിശ്വാസം എല്‍ഡിഎഫുമായി ചേര്‍ന്നുപോകുന്നതാണ്- വീരേന്ദ്രകുമാര്‍ പറഞ്ഞു.

ഏഴുവര്‍ഷമായി യു.ഡി.എഫും കോണ്‍ഗ്രസും കാണിച്ച സ്നേഹത്തിന് നന്ദി. യു.ഡി.എഫിനോട് ഞങ്ങള്‍ നന്ദികേട് കാണിച്ചിട്ടില്ല. ഞങ്ങളെ ഒപ്പം കൂട്ടിയിട്ട് അവര്‍ക്ക് പുരോഗതിയേ ഉണ്ടായിട്ടുള്ളു. പക്ഷേ രാഷ്ട്രീയമായി വലിയ നഷ്ടമാണ് ഞങ്ങള്‍ക്ക് ഉണ്ടായത്.
സംഘ്പരിവാര്‍ ഭരണത്തില്‍ എല്ലാവരുടെയും സ്വകാര്യ ജീവിതം നഷ്ടപ്പെട്ടിരിക്കുന്നു. ദേശീയതയെക്കുറിച്ചും ദേശസ്നേഹത്തെക്കുറിച്ചും പ്രസംഗിച്ചുകൊണ്ട് തന്നെ അവര്‍ രാജ്യത്തെ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് വില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പോരാടേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

No comments:
Post a Comment