നീലേശ്വരം: ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ പി കരുണാകരന്‍ എംപിയുടെ മകള്‍ ദിയാ കരുണാകരന്‍(20) വിവാഹിതയാകുന്നു.[www.malabarflash.com]
റെയില്‍വേയിലെ ഉദ്യോഗസ്ഥനും വയനാട് പനമരത്ത് തണ്ണിയുള്ള പറമ്പില്‍ ടി പി ഉസ്മാന്റെ മകനുമായ പി മര്‍സാദ് സുഹൈലാണ് വരന്‍. 24കാരനായ മര്‍സാദ് ട്രെയിനില്‍ ടിക്കറ്റ് പരിശോധകനാണ്. തിരുവനന്തപുരത്ത് ഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ദിയ ട്രെയിന്‍ യാത്രക്കിടെയാണ് മര്‍സാദിനെ പരിചയപ്പെടുന്നത്.
സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യും. പിന്നീട് മാര്‍ച്ച് 16ന് കാഞ്ഞങ്ങാട് ആകാശ് കണ്‍വെന്‍ഷന്‍ സെന്ററില്‍ പാര്‍ട്ടി അണികള്‍ക്കും പൊതു ജനങ്ങള്‍ക്കുമായി വിവാഹ സല്‍ക്കാരവും നടക്കും.
No comments:
Post a Comment