ഉദുമ: കോണ്‍ഗ്രസ് നേതാവും സഹകാരിയുമായ തച്ചങ്ങാട് ബാലകൃഷ്ണന്റെ സ്മരണാര്‍ത്ഥം ഏപ്രില്‍ മൂന്നാംവാരം തച്ചങ്ങാട് ഗവ: ഹൈസ്‌കൂളില്‍ നടത്തുന്ന അഖിലേന്ത്യാ വോളിഫെസ്റ്റിന്റെ സംഘടകസമിതി രൂപീകരണ യോഗം തച്ചങ്ങാട് സ്‌കൂളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉല്‍ഘടനം ചെയ്തു.[www.malabarflash.com]
പ്രിയദര്‍ശിനി തച്ചങ്ങാടിന്റെയും സിങ്ങിംങ് ഫ്രണ്ട്‌സ് ആരവത്ത് മട്ടൈയുടേയും സംയുക്താഭിമുഖ്യത്തില്‍ ടിഒസിസി യുഎഇ യുടെ സഹകരണത്തോടെയാണ് അഖിലേന്ത്യാ പുരുഷ വനിത വോളിഫെസ്‌റ് സംഘടിപ്പിക്കുന്നത്.
ചടങ്ങില്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ അദ്യക്ഷത വഹിച്ചു. മുന്‍ എം എല്‍ എ കെ പി കുഞ്ഞിക്കണ്ണന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ഗൗരികുട്ടി, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി ഇന്ദിര, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പി ലക്ഷ്മി, വാര്‍ഡ്അംഗം എം പി എം ഷാഫി, ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍, സി പി ഐ എം ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠന്‍, ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ: കെ ശ്രീകാന്ത്, മുസ്ലിംലീഗ് നേതാവ് കെ ഇ എ ബക്കര്‍, അഡ്വ: സി കെ ശ്രീധരന്‍, കെ നീലകണ്ഠന്‍, എം കരുണാകരന്‍, പി ഭാസ്‌കരന്‍ നായര്‍, കെ ബാലകൃഷ്ണന്‍ തച്ചങ്ങാട്, ബാലകൃഷ്ണന്‍ പെരിയ, സാജിത് മൗവ്വല്‍, വിജയമോഹനന്‍ വി വി, ശ്രീനിവാസന്‍ കെ എസ്, ശിവജി വെള്ളിക്കോത്ത് എന്നിവര്‍ സംസാരിച്ചു.
പി ശിവാനന്ദന്‍ മാസ്റ്റര്‍ സ്വാഗതവും സമാജ് ബാബു നന്ദിയും പറഞ്ഞു.
സംഘടക സമിതി ഭാരവാഹികളായി അഡ്വ: സി കെ ശ്രീധരനെ ചെയര്‍മാനായും ശിവാനന്ദന്‍ മാസ്റ്ററെ ജനറല്‍ കണ്‍വീനറായും സി രാജന്‍ പെരിയയെ ഖജാന്‍ജിയുമായി തെരഞ്ഞെടുത്തു.
No comments:
Post a Comment