ബേക്കല്‍: പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദ (60)യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചന.[www.malabarflash.com]
ഇവര്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഉന്നത ഉദ്യോഗസ്ഥന്മാര്‍ ചോദ്യം ചെയ്തുവരികയാണ്. നഗരത്തിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍, സ്വത്ത് ബ്രോക്കര്‍, ഒരു മോഷണ കേസിലെ പ്രതി എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ ജി സൈമണിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരുന്നത്.
ഇവര്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഉന്നത ഉദ്യോഗസ്ഥന്മാര്‍ ചോദ്യം ചെയ്തുവരികയാണ്. നഗരത്തിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍, സ്വത്ത് ബ്രോക്കര്‍, ഒരു മോഷണ കേസിലെ പ്രതി എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ ജി സൈമണിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരുന്നത്.
കസ്റ്റഡിയിലുള്ള മൂന്നുപേര്‍ക്കും കൊല്ലപ്പെട്ട സുബൈദയുമായി നല്ല അടുപ്പമുണ്ടായിരുന്നു. പ്രാഥമിക സൂചനകള്‍ വെച്ചാണ് മൂന്നുപേരെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. മറ്റു കൊലക്കേസുകളെ അപേക്ഷിച്ച് സുബൈദയുടെ കൊലയാളികളെ കണ്ടെത്താന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് പോലീസിനുള്ളത്.
അതേ സമയം സുബൈദയുടെ കൊല കവര്‍ച്ചക്ക് വേണ്ടി തന്നെയെന്നാണ് പ്രാഥമിക നിഗമനം.
പൂട്ടിക്കിടന്നിരുന്ന വീട്ടിനകത്തെ ഷെല്‍ഫ് പോലീസ് തുറന്നെങ്കിലും അതിനകത്ത് സ്വര്‍ണമോ പണമോ ഉണ്ടായിരുന്നില്ല. ഇവര്‍ ധരിച്ചിരുന്ന ആഭരണങ്ങളും കാണാനില്ല. സുബൈദയുടെ കൈവശം എത്ര പണമുണ്ടായിരുന്നുവെന്നോ എത്ര പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നോ ഉള്ള കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.
ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ള സ്വത്ത് ബ്രോക്കര്‍ക്ക് സുബൈദയുമായി മുന്‍ പരിചയമുണ്ടെന്നും ഉറപ്പായിട്ടുണ്ട്. കസ്റ്റഡിയിലുള്ള മൂന്നുപേരെയും കാസര്‍കോട്ടെ രഹസ്യ കേന്ദ്രത്തില്‍ പോലീസ് വിശദമായി ചോദ്യം ചെയ്തുവരുന്നുണ്ട്.
സുബൈദയെ സ്വന്തം ഉമ്മയെപ്പോലെ കണ്ടിരുന്ന പള്ളിക്കര തായത്തൊട്ടിയിലെ അസൈനാര്‍ ഹാജിയുടെ മകള്‍ നൗഷിബയും ഭര്‍ത്താവ് മഷ്ഹൂദും കാഞ്ഞങ്ങാട്ടെ ജ്വല്ലറിയില്‍ കൊണ്ടുപോയി സുബൈദക്ക് ആറുപവന്റെ സ്വര്‍ണവളകള്‍ വാങ്ങിച്ചുകൊടുത്തതായി അസൈനാര്‍ ഹാജിയുടെ മക്കളായ കുഞ്ഞബ്ദുല്ലയും ഹാരിസും പറഞ്ഞു.
എന്നാല്‍ ഇവയും കാണാനില്ല.
എന്നാല്‍ ഇവയും കാണാനില്ല.
സാമ്പത്തിക ബുദ്ധിമുട്ടൊന്നുമില്ലാതിരുന്ന സുബൈദ എന്താവശ്യപ്പെട്ടാലും അസൈനാര്‍ ഹാജിയുടെ കുടുംബം ചെയ്തുകൊടുക്കുമായിരുന്നു.
അത്യാവശ്യം ആഭരണങ്ങളൊക്കെ ഇവര്‍ ധരിക്കാറുണ്ടായിരുന്നുവെന്നും കുഞ്ഞബ്ദുല്ല പറഞ്ഞു. ഇവ കാണാനില്ലാത്തതാണ് കൊലക്ക് പിന്നില്‍ കവര്‍ച്ചയാണ് ലക്ഷ്യമെന്ന് സംശയിക്കുന്നത്.
അത്യാവശ്യം ആഭരണങ്ങളൊക്കെ ഇവര്‍ ധരിക്കാറുണ്ടായിരുന്നുവെന്നും കുഞ്ഞബ്ദുല്ല പറഞ്ഞു. ഇവ കാണാനില്ലാത്തതാണ് കൊലക്ക് പിന്നില്‍ കവര്‍ച്ചയാണ് ലക്ഷ്യമെന്ന് സംശയിക്കുന്നത്.
ജില്ലയില്‍ കൊലപാതകങ്ങളും കവര്‍ച്ചയും ആവര്‍ത്തിക്കുന്നതിനാല്‍ പഴുതടച്ചുള്ള അന്വേഷണത്തിലാണ് പോലീസ് സംഘം. അതുകൊണ്ട് തന്നെ വെളളിയാഴ്ച ഏറെ വൈകി ഉത്തരമേഖലാ ഐജി മഹിപാല്‍ യാദവ് സ്ഥലത്തെത്തിയതിന് ശേഷമാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍, കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്‍, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി അസൈനാര്‍, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രദീപന്‍, ബേക്കല്‍ സിഐ വിശ്വംഭരന്‍, ഹൊസ്ദുര്‍ഗ് സിഐ സി കെ സുനില്‍കുമാര്‍, കാസര്‍കോട് സിഐ എ അബ്ദുള്‍ റഹിം, ബേക്കല്‍ എസ്‌ഐ യു വിപിന്‍ തുടങ്ങിയവരും സംഭവ സ്ഥലത്തെത്തിയിരുന്നു.
മറ്റുരണ്ട് കൊലപാതകങ്ങളിലും വധശ്രമങ്ങളിലും കവര്‍ച്ചയിലും പ്രതികളെ കണ്ടെത്താന്‍ കഴിയാത്ത നാണക്കേട് ഈ കേസിനും ഉണ്ടാകരുതെന്ന ഉറച്ച വാശിയിലാണ് അന്വേഷണ സംഘം. അതുകൊണ്ട് തന്നെ കേസുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും പങ്കുവെക്കാന്‍ അന്വേഷണ സംഘം തയ്യാറല്ല.
സുബൈദയുടെ വീട്ടിനകത്ത് രണ്ട് ഗ്ലാസ് നാരങ്ങ വെള്ളം ഉണ്ടായിരുന്നു.
അതിലൊന്ന് പാതി കുടിച്ച നിലയിലായിരുന്നു. അതുകൊണ്ട് തന്നെ കൊലയാളികള്‍ സുബൈദയുമായി അടുത്ത ബന്ധമുള്ളവരാണെന്നാണ് നിഗമനം.
അതിലൊന്ന് പാതി കുടിച്ച നിലയിലായിരുന്നു. അതുകൊണ്ട് തന്നെ കൊലയാളികള്‍ സുബൈദയുമായി അടുത്ത ബന്ധമുള്ളവരാണെന്നാണ് നിഗമനം.
ഇപ്പോള്‍ കസ്റ്റഡിയിലുള്ള മൂന്നുപേരില്‍ രണ്ടുപേര്‍ കൃത്യം നടത്തിയ ശേഷം മൂന്നാമന്റെ ഓട്ടോറിക്ഷയില്‍ രക്ഷപ്പെട്ടതാണെന്നാണ് നിഗമനം. കസ്റ്റഡിയിലുള്ള മൂന്നുപേരുടെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ സുബൈദ കൊലക്കേസിന് തുമ്പുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.
ശനിയാഴ്ച ഉച്ചയോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുവരുന്ന മൃതദേഹം സുബൈദയുടെ ആഗ്രഹപ്രകാരം പള്ളിപ്പുഴ ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
നേരത്തേ തന്നെ താന്‍ മരിച്ചാല്‍ പള്ളിപ്പുഴ പള്ളിയില്‍ മയ്യത്ത് അടക്കണമെന്ന് സുബൈദ അസൈനാര്‍ഹാജിയുടെ കുടുംബത്തോട് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കത്തിനുളള ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.
സുബൈദയെ ശ്വസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക സൂചന.കൈയ്യും കാലും കെട്ടിയിട്ട ശേഷമാണ് കൊലനടത്തിയത്.നെറ്റിയും തലയും ചുമരിനിടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഈ പരിക്കില്‍ നിന്നുമാണ് രക്തം വാര്‍ന്നൊഴുകിയത്.പള്ളിക്കര പാക്കത്തായിരുന്നു ഇവര്‍ ആദ്യം താമസിച്ചിരുന്നത്.
വളരെ ചെറുപ്പത്തിലേ പള്ളിക്കര തൊട്ടിയിലെ അസൈനാര്‍ ഹാജിയുടെ വീട്ടില്‍ ഇവര്‍ ജോലിക്ക് നിന്നിരുന്നു. ഇവിടെ നിന്നുമാണ് 28 വര്‍ഷം മുമ്പ് ഇവര്‍ ഇസ്‌ലാം മതം സ്വീകരിച്ചത്. നേരത്തേ തമ്പായി എന്നായിരുന്നു സുബൈദയുടെ പേര്.
അസൈനാറിന്റെ വീട്ടിലെ ഏഴുകുട്ടികളെയും സ്വന്തം മക്കളെപ്പോലെയാണ് ഇവര്‍ പോറ്റി വളര്‍ത്തിയത്. അതു കൊണ്ടു തന്നെ വളരെ ആത്മബന്ധമാണ് ഈ വീടുമായി ഇവര്‍ക്കുണ്ടായത്.
No comments:
Post a Comment