ഇരിട്ടി: ശുചിമുറിയില്‍ വെള്ളം സംഭരിക്കാനായി സൂക്ഷിച്ച ബാരലില്‍ വീണ് മൂന്നു വയസ്സുകാരി മരിച്ചു. കാക്കയങ്ങാട് പാല അങ്ങാടിച്ചാലിലെ രാഹുല്‍-രമ്യ ദമ്പതികളുടെ മകള്‍ ലക്ഷ്മിയാണ് മരിച്ചത്.[www.malabarflash.com]
ഞായറാഴ്ച വൈകിട്ട് വീട്ടിലെ ശുചിമുറിയില്‍ വെള്ളം സംഭരിക്കാനായി സൂക്ഷിച്ച ബാരലില്‍ വീണായിരുന്നു അപകടം. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബാരലില്‍ കണ്ടെത്തിയത്. ഉടന്‍ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പാല നഴ്സറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. കാര്‍ത്തിക് ഏക സഹോദരനാണ്.
No comments:
Post a Comment