Latest News

കൂടുതല്‍ ആര്‍എസ്എസ് നേതാക്കള്‍ സിപിഐഎമ്മില്‍ എത്തുമെന്ന് പി ജയരാജന്‍

കണ്ണൂര്‍: കൂടുതല്‍ ആര്‍എസ്എസ് നേതാക്കള്‍ സിപിഐഎമ്മില്‍ എത്തുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍. സിപിഐഎമ്മിനെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിന്റെ പ്രതിരോധ റാലി പാനൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.[www.malabarflash.com]

ആര്‍എസ്എസ്സിന്റെ രക്ത ദാഹത്തിനു മുമ്പില്‍ കീഴടങ്ങാനാവില്ല, ഞങ്ങള്‍ക്കും ജീവിക്കണം എന്ന മുദ്യാവാക്യം ഉയര്‍ത്തി പിടിച്ചു കൊണ്ടാണ് സിപിഐഎം പാനൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിരോധ റാലി നടത്തിയത്. ജില്ലാ സെക്രട്ടറി പി ജയരാജന്‍ റാലി ഉദ്ഘാടനം ചെയ്തു.

കൂടുതല്‍ ആര്‍എസ്എസ് നേതാക്കള്‍ സിപിഐഎമ്മിന്റെ ഭാഗമാകുമെന്ന് പി ജയരാജന്‍ പറഞ്ഞു. ആര്‍എസ്എസിനെ ഒറ്റപ്പെടുത്തണം. സിപിഐഎമ്മിനെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാവില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ഏരിയയിലെ ആറു കേന്ദ്രങ്ങളില്‍ നിന്നും ആരംഭിച്ച ജാഗ്രതാ ജാഥകള്‍ പാനൂര്‍ ബസ്റ്റാന്റില്‍ സംഗമിച്ചു. കൈവേലിക്കലില്‍ നിന്നും ആരംഭിച്ച ജാഥയ്ക്ക് സിപിഐഎം ജില്ല ക്രൈട്ടറിയേറ്റംഗം എം സുരേന്ദ്രന്‍, ജില്ല കമ്മിറ്റിയംഗം പിപി ദിവ്യ എന്നിവരും പാത്തി പാലത്തു നിന്നുമാരംഭിച്ച ജാഥയ്ക്കു ജില്ല സെക്രട്ടറിയേറ്റംഗം പനോളി വല്‍സനും, കെ ഇ കുഞ്ഞബ്ദുല്ല എന്നിവരും,പാറാട് നിന്നാരംഭിച്ച ജാഥയ്ക്കു ജില്ല സെക്രട്ടറിയേറ്റംഗം വി നാരായണന്‍, എവി ബലന്‍ എന്നിവരും, കടവത്തൂരില്‍ നിന്നാരംഭിച്ച ജാഥയ്ക്കു ജില്ല കമ്മിറ്റിയംഗം കെ വി സുമേഷും, താഴെ ചമ്പാട് നിന്നാരംഭിച്ച ജാഥയ്ക്ക് സംസ്ഥാന കണ്‍ട്രേള്‍ കമ്മിറ്റിയംഗം ടി കൃഷ്ണനും, ജില്ല കമ്മിറ്റിയംഗം കെകെ പവിത്രനും താഴെ പൂക്കോം മില്‍ നിന്നുമാരംഭിച്ച ജാഥയ്ക്കു ജില്ല സെക്രട്ടറിയേറ്റംഗം കെ കെ നാരായണനും ജില്ല കമ്മിറ്റിയംഗം പി ഹരീന്ദ്രനും നേതൃത്വം നല്‍കി.

പി ഹരീന്ദ്രന്‍ അധ്യക്ഷനായി. എം സുരേന്ദ്രന്‍, കെഇ കുഞ്ഞബ്ദുല്ല എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.